Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധത്തിൽ മുൻനിര പോരാളികളായി കനിവ് 108 ആംബുലൻസ് ജീവനക്കാരും

പത്ത് ദിവസം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ കൊവിഡിന് വേണ്ടി മാത്രം ഓടിയത് 7451 ട്രിപ്പുകൾ. ഇതിലൂടെ 9527 പേർക്ക് പത്ത് ദിവസത്തിനുള്ളിൽ കൊവിഡ് അനുബന്ധ സേവനം ഒരുക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് സാധിച്ചു. 

Kaniv 108 ambulance crew  fights with covid defense team
Author
Thiruvananthapuram, First Published Apr 27, 2021, 10:07 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടയിൽ പ്രതിരോധ പ്രവ‍ർത്തനങ്ങളിൽ മുൻനിര പോരാളികളായി കനിവ് 108 ആംബുലൻസ് ജീവനക്കാരും. പത്ത് ദിവസം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ കൊവിഡിന് വേണ്ടി മാത്രം ഓടിയത് 7451 ട്രിപ്പുകൾ. ഇതിലൂടെ 9527 പേർക്ക് പത്ത് ദിവസത്തിനുള്ളിൽ കൊവിഡ് അനുബന്ധ സേവനം ഒരുക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് സാധിച്ചു. നിലവിൽ സംസ്ഥാന വ്യാപകമായി 288 കനിവ് 108 ആംബുലസൻസുകളെയും ആയിരത്തോളം ജീവനക്കാരെയുമാണ് വിവിധ കൊവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുള്ളത്. 

എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം കൊവിഡ് അനുബന്ധ  ട്രിപ്പുകൾ 10 ദിവസത്തിനുള്ളിൽ കനിവ് 108 ആംബുലൻസുകൾ ഓടിയത്. 764 ട്രിപ്പുകളിലായി 787 പേർക്ക് എറണാകുളം ജില്ലയിൽ കനിവ് 108 ആംബുലൻസിന്റെ സേവനം നൽകി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് കൊവിഡ് അനുബന്ധ ട്രിപ്പുകൾ 10 ദിവസത്തിനുള്ളിൽ കനിവ് 108 ആംബുലൻസുകൾ ഓടിയത്. 218 ട്രിപ്പുകളിൽ നിന്നായി 307 പേർക്ക് ജില്ലയിൽ കനിവ് 108 ആംബുലൻസിന്റെ സേവനം നൽകി. 

തിരുവനന്തപുരത്ത് 759 ട്രിപ്പുകളിൽ നിന്നായി 967 പേർക്ക് സേവനം നൽകി, കൊല്ലത്ത് 613 ട്രിപ്പുകളിൽ നിന്നായി 714 പേർക്ക് സേവനം നൽകി, ആലപ്പുഴയിൽ 266 ട്രിപ്പുകളിൽ നിന്നായി 326 പേർക്ക് സേവനം നൽകി, കോട്ടയത്ത് 514 ട്രിപ്പുകളിൽ നിന്നായി 572 പേർക്ക് സേവനം നൽകി, ഇടുക്കിയിൽ 279 ട്രിപ്പുകളിൽ നിന്നായി 373 പേർക്ക് സേവനം നൽകി, തൃശൂരിൽ 757 ട്രിപ്പുകളിൽ നിന്നായി 1035 പേർക്ക് സേവനം നൽകി, പാലക്കാട് 580 ട്രിപ്പുകളിൽ നിന്നായി 1069 പേർക്ക് സേവനം നൽകി.

മലപ്പുറത്ത് 680 ട്രിപ്പുകളിൽ നിന്നായി 787 പേർക്ക് സേവനം നൽകി, കോഴിക്കോട് 745 ട്രിപ്പുകളിൽ നിന്നായി 868 പേർക്ക് സേവനം നൽകി, വയനാട് 365 ട്രിപ്പുകളിൽ നിന്നായി 532 പേർക്ക് സേവനം നൽകി, കണ്ണൂരിൽ 538 ട്രിപ്പുകളിൽ നിന്നായി 578 പേർക്ക് സേവനം നൽകി, കാസർഗോഡ് 373  ട്രിപ്പുകളിൽ നിന്നായി 612 പേർക്ക് സേവനം നൽകുവാനും സാധിച്ചതായി കനിവ് 108 ആംബുലൻസ് സർവീസ് നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ ഈ.എം.ആർ.ഐ അറിയിച്ചു.

2020 ജനുവരി 29 മുതലാണ് സംസ്ഥാനത്ത് കോവിഡ് പ്രവർത്തനങ്ങൾക്കായി കനിവ് 108 ആംബുലൻസുകളുടെ സേവനങ്ങൾ വിവിധ ജില്ലാ ഭരണകൂടങ്ങൾ പ്രയോജനപ്പെടുത്തി തുടങ്ങിയത്. നാളിതുവരെ സംസ്ഥാനത്തുടനീളം കോവിഡ്‌ അനുബന്ധ പ്രവർത്തനങ്ങൾക്ക് മാത്രമായി  2,24,071 ട്രിപ്പുകളാണ് കനിവ് 108 ആംബുലൻസുകൾ  ഓടിയത്.  ഇതിലൂടെ 3,19,353 പേർക്ക് കോവിഡ്‌ അനുബന്ധ പ്രവർത്തനങ്ങൾക്ക് കനിവ് 108  ആംബുലൻസിന്റെ സേവനം നൽകാൻ സാധിച്ചു.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

 

Follow Us:
Download App:
  • android
  • ios