ചിറക്കൽ വില്ലേജിലെ ഉദ്യോഗസ്ഥരാണ് ഡിജിറ്റൽ സർവേക്കായായി തുരുത്തിലെത്തിയത്.

കണ്ണൂർ: വളപട്ടണം പുഴയിലെ ചുങ്കം തുരുത്തിൽ പരിശോധനയ്ക്ക് പോയ റവന്യൂ ഉദ്യോഗസ്ഥർ കുടുങ്ങി. ചിറക്കൽ വില്ലേജിലെ ആറംഗ സംഘമാണ് തുരുത്തിൽ കുടുങ്ങിയത്. തുരുത്തിലേക്ക് ഇവരെത്തിയ ബോട്ട് വേലിയേറ്റത്തെ തുടർന്ന് മറുകരയിലെത്തി. ഇതോടെ തിരിച്ചു വരാൻ മാർഗ്ഗമില്ലാത്തതാണ് പ്രതിസന്ധിയായത്. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ചിറക്കൽ വില്ലേജിലെ ഉദ്യോഗസ്ഥരാണ് ഡിജിറ്റൽ സർവേക്കായായി തുരുത്തിലെത്തിയത്.

മലപ്പുറമടക്കം 3 ജില്ലകളിൽ ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റും; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്