Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചതിൽ വീഴ്ചയെന്ന് ആരോപണം; പയ്യാമ്പലം ശ്മശാനം താൽക്കാലികമായി അടച്ചു

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചതിൽ ആരോഗ്യ വകുപ്പിന് വീഴ്ചയെന്നാരോപിച്ച് കണ്ണൂർ കോർപ്പറേഷൻ പയ്യാമ്പലം ശ്മശാനം താത്കാലികമായി അടച്ചു. 

kannur Payyambalam cemetery  temporarily closed
Author
Kerala, First Published Aug 4, 2020, 6:32 PM IST

കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചതിൽ ആരോഗ്യ വകുപ്പിന് വീഴ്ചയെന്നാരോപിച്ച് കണ്ണൂർ കോർപ്പറേഷൻ പയ്യാമ്പലം ശ്മശാനം താത്കാലികമായി അടച്ചു. തങ്ങളെ അറിയിക്കാതെ മൃതദേഹം കൊണ്ടുവന്ന് മുഴുവൻ കത്തിത്തീരും മുമ്പ് ബന്ധുക്കളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം വിട്ടെന്നാണ് ആരോപണം. കോർപ്പറേഷൻ സെക്രട്ടറിയെ വിവരം അറിയിച്ചിരുന്നു എന്നാണ് ഡിഎംഒ വിശദീകരിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി ചർച്ച തുടരുകയാണ്.

വീണ്ടും കൊവിഡ് മരണം, കണ്ണൂരിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ചയാളുടെ ആന്റിജൻ പരിശോധനാ ഫലം പോസറ്റീവ്..

 

Follow Us:
Download App:
  • android
  • ios