കേരളത്തിലെ അധികാര വികേന്ദ്രീകരണ രീതികളെയും കുറിച്ച് മനസിലാക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് പഠിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനമെന്ന് പ്രമോദ് ഹെഗ്ഡെ.

തൃശൂര്‍: കേരളത്തിലെ ജനകീയാസൂത്രണ സംവിധാനത്തെ പ്രശംസിച്ച് കര്‍ണാടക ഉന്നതതല പ്രതിനിധി സംഘം. ജനകീയാസൂത്രണ സംവിധാനവും അധികാര വികേന്ദ്രീകരണവും ലോകത്തിന് തന്നെ മാതൃകയാണെന്ന് കര്‍ണാടകയില്‍ നിന്നെത്തിയ പ്രതിനിധി സംഘം അഭിപ്രായപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണത്തെയും വികേന്ദ്രീകൃത ആസൂത്രണത്തെയും കുറിച്ച് അറിയുന്നതിനായി എത്തിയ സംഘമാണ് ഇക്കാര്യം പറഞ്ഞത്.

കര്‍ണാടക വികേന്ദ്രീകൃത ആസൂത്രണ വികസന കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രമോദ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചത്. കേരളത്തിലെ അധികാര വികേന്ദ്രീകരണ രീതികളെയും കുറിച്ച് മനസിലാക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് പഠിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ സന്ദര്‍ശനമെന്ന് പ്രമോദ് ഹെഗ്ഡെ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വിവിധ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പ്പറേഷനും സന്ദര്‍ശനം നടത്തിയ ശേഷമാണ് സംഘം തൃശൂരില്‍ എത്തിയത്. തൃശൂരില്‍ എത്തിയ സംഘം കിലയും, മുണ്ടത്തിക്കോട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ മൈക്രോ എന്റര്‍പ്രൈസ് യൂണിറ്റും സന്ദര്‍ശിച്ചു.

തൃശൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് വിശദീകരിച്ചു. വിവിധ മേഖലകളില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ രൂപരേഖ സീനിയര്‍ സൂപ്രണ്ട് കെ പി മോഹന്‍ദാസ് അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ സി നാരായണസ്വാമി, ഡി ആര്‍ പിള്ള, വി വൈ ഗോര്‍പ്പഡെ, കെ എസ് സതീഷ് കടഷെട്ടിഹള്ളി, എം എം രാണുകാന്തസ്വാമി, എം കെ കെംപെഗൗഡ, എസ് നഞ്ചുന്തറാവു, എച്ച് വേണുഗോപാല്‍, ആര്‍ കെ ഷബീന്ദ്ര, ശിവ്കുമാര്‍, സ്വാമി നിര്‍ഭയനന്ദ, പുനീത് മഹാരാജ് എന്നിവരും കര്‍ണാടക സംഘത്തിലുണ്ടായിരുന്നു.

കടലോരത്ത് ചുമ്മാ ചൂണ്ടയിട്ട് ഇരുന്നതാ! എന്തോ കൊളുത്തി, വലിച്ചിട്ട് താങ്ങാനാവാത്ത ഭാരം; അടിച്ച് മോനേ 6000 രൂപ

YouTube video player