സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് എക്സൈസ്.

കാസർകോട്: മഞ്ചേശ്വരത്ത് ബസ്സിൽ കടത്തുകയായിരുന്ന 139 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. കുഞ്ചത്തൂർ സ്വദേശി ഹൈദരാലി (40)യെ ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് കർണാടക ആർടിസി ബസിൽ വച്ച് ഇയാൾ പിടിയിലായത്. ഇയാളെ പിന്നീട് റിമാന്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് എക്സൈസ്.

YouTube video player