കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചത് അപൂര്‍വ്വ മത്സ്യത്തെ. ഒരു മുള്ളന്‍പന്നിയുടെ രൂപത്തില്‍ ദേഹത്ത് മുഴുവന്‍ മുള്ളുകള്‍ ഉള്ള ദേഹത്ത് കറുത്ത പുള്ളികള്‍ ഉള്ള മത്സ്യത്തെയാണ് ഇവര്‍ക്ക് കിട്ടിയത്. ഈ മത്സ്യത്തിന് കൂര്‍ത്തപല്ലുകള്‍ ഉണ്ടായിരുന്നുവെന്നും ഇതിനെ വലയിലാക്കിയ മത്സ്യ തൊഴിലാളികള്‍ സുരേന്ദ്രന്‍, വേണു, ഉദയന്‍ എന്നിവര്‍ പറയുന്നു.

ഇതിന്‍റെ വായയില്‍ ഇട്ടുകൊടുത്ത സാധനങ്ങള്‍ ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ കടിച്ചുമുറിച്ചതായും ഇവര്‍ പറയുന്നു. ആദ്യമായാണ് ഇത്തരം ഒരു മത്സ്യത്തെ കാണുന്നതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷ്യയോഗ്യമായ മത്സ്യമാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ഇതിനെ തിരിച്ച കടലിലേക്ക് വിടുകയായിരുന്നു മത്സ്യ തൊഴിലാളികള്‍.