കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയ പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്ക്, തൻവീർ എന്നിവരാണ് മരിച്ചത്.

കാസര്‍കോട്: കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയ പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്ക്, തൻവീർ എന്നിവരാണ് മരിച്ചത്.

നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് ലോറിക്കടിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയായായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറിയുടെ ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ദേശീയപാത നിർമാണത്തിനിടെ പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു, സംരക്ഷണ ഭിത്തിയടക്കം തകർന്നു, വൻ അപകടമൊഴിവായത് തലനാരിഴക്ക്

പൊലീസ് മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചു, ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് ജീവനൊടുക്കി

YouTube video player