Asianet News MalayalamAsianet News Malayalam

കാസർകോട് ശക്തമായ കാറ്റും മഴയും, ഉപജില്ലാ കലോത്സവ വേദി തകർന്നു; മരം വീണ് സ്‌കൂൾ കെട്ടിടം തകർന്നു

  • കാസർകോട് കൊളത്തൂർ ഗവ.ഹൈസ്കൂളിലാണ് ഉപജില്ലാ കലോത്സവത്തിനിടെ വേദി തകർന്ന് വീണത്
  • അതിശക്തമായ കാറ്റിലും മഴയിലുമാണ് വേദിയും പന്തലും തകർന്ന് വീണത്
Kasargod stage collapsed during sub jilla school arts festival
Author
Kolathur, First Published Oct 25, 2019, 12:44 PM IST

കാസർകോട്: ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂർ ഗവ.ഹൈസ്കൂളിൽ വേദി തകർന്നുവീണു. മത്സരം നടന്നുകൊണ്ടിരിക്കെയാണ് സംസ്കൃതോത്സവം വേദിയും പന്തലും തകർന്നു വീണത്.

കാസർകോട്, കണ്ണൂർ ജില്ലകളിൽ അതി ശക്തമായ കാറ്റും മഴയും ഉണ്ട്. കൊളത്തൂരിലും ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഇതിനിടെയാണ് വേദി തകർന്നത്. ഇതൊടൊപ്പം സദസ്സിനായി തയ്യാറാക്കിയ പന്തലും തകർന്നു വീണു. 

അപകടത്തിൽ ഒരു അദ്ധ്യാപകന് പരിക്കേറ്റതായാണ് വിവരം. പന്തലിൽ ഉണ്ടായവർ അപകടം മനസിലാക്കി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

കാസർകോട് നഗരത്തിനടുത്ത് കറന്തക്കാട് ശക്തമായ കാറ്റിൽ മരം വീണ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

കാസറഗോഡ് രാവണീശ്വരം ജിഎച്എസ് സ്കൂളിന്റെ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. ഇന്ന് അവധിയായിരുന്നതിനാൽ വലിയ അപകടം സംഭവിച്ചില്ല. സ്‌കൂൾ കെട്ടിടം തകർന്നു.

Follow Us:
Download App:
  • android
  • ios