വ്യാഴാഴ്ച ഉച്ചയോടെയാണ് അന്തേവാസികള്‍ക്ക് സദ്യയും ഓണക്കോടിയും നിത്യോപയോഗ സാധനങ്ങളുമായി സംഘമെത്തിയത്. 

തിരുവനന്തപുരം: കാട്ടാക്കട തലക്കോണം തണല്‍ മെന്റല്‍ റിഹാബിലറ്റേഷന്‍ സെന്ററിലെ അന്തേവാസികള്‍ക്ക് ഓണക്കോടിയും ഓണ സദ്യയുമൊരുക്കി ക്രിസ്ത്യന്‍ കോളേജിലെ പൂര്‍വവിദ്യാര്‍ഥികളും കാട്ടാക്കട പ്രസ് ക്ലബ് അംഗങ്ങളും. വ്യാഴാഴ്ച ഉച്ചയോടെയാണ് അന്തേവാസികള്‍ക്ക് സദ്യയും ഓണക്കോടിയും നിത്യോപയോഗ സാധനങ്ങളുമായി സംഘമെത്തിയത്. 

ഓണാഘോഷ പരിപാടികള്‍ കാട്ടാക്കട പ്രസ് ക്ലബ്ബ് സെക്രട്ടറി പിഎസ് പ്രഷീദ് ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ടി.എസ് ശിവചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ പ്രതിനിധികളായ എസ്. സരോജം, ജെ. സയ്യദ്, എസ്. ബിജു, എസ്. കെ അനില്‍കുമാര്‍, എസ് കെ. അനില്‍, റിട്ട. പ്രൊഫ. ദേവരാജന്‍, ജെ.ജി പ്രതാപ്, ലൈല, പുഷ്പ ജയന്‍, രേണു, ഹരീഷ് കൊറ്റംപള്ളി, പങ്കജകസ്തൂരി എം.ഡി ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍, റിട്ട. ജില്ലാ ജഡ്ജി ഗോപകുമാര്‍, സിനിമ സംവിധായകന്‍ സജിന്‍ലാല്‍, പ്രസ് ക്ലബ് ഭാരവാഹികളായ എന്‍. ശശിധരന്‍, ഷിജു, സുദീപ് സ്വര്‍ണന്‍, മാധ്യമ പ്രവര്‍ത്തകനും അഭിനേതാവുമായ ഡി. ടി രഗീഷ് രാജ എന്നിവര്‍ പങ്കെടുത്തു. 

കഷ്ടപ്പെടുന്നവരുടെ നേര്‍ ചിത്രങ്ങള്‍ സമൂഹത്തിന് മുന്നില്‍ എത്തിച്ചു അവര്‍ക്ക് അര്‍ഹമായ സഹായമെത്തിക്കാന്‍ കഴിയുന്നതാണ് ഏറ്റവും പുണ്യ പ്രവര്‍ത്തിയെന്ന് പിഎസ് പ്രഷീദ് പറഞ്ഞു. ഏറ്റവും അര്‍ഹമായ സ്ഥലത്താണ് ഓണസമ്മാനം എത്തിക്കാനായതെന്ന് ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു. സമൂഹത്തില്‍ ഒറ്റപെട്ട് കഴിയുന്നവര്‍ക്ക് തണല്‍ ഒരുക്കുന്നവരെ സമൂഹം ചേര്‍ത്ത് പിടിക്കണമെന്ന് റിട്ട. ജഡ്ജി എ കെ ഗോപകുമാര്‍ പറഞ്ഞു. മാനസിക വൈകല്യമുള്ള 23 പേരാണ് തണലിലെ അഭയ കേന്ദ്രത്തിലുള്ളത്.


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല്; പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാൻ നീക്കം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

YouTube video player