കായംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30നാണ് സംഭവം. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉദയകുമാറിന്‍റെ ബൈക്ക് കൃഷ്ണപുരത്തെ കുഴിയിൽ വീഴുകയായിരുന്നു.
കായംകുളം: റോഡിലെ കുഴിയെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ സംസ്ഥാനത്ത് വലിയ ചര്‍ച്ചയാകുന്നതിനിടെ ബൈക്ക് കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റു. കായംകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണാണ് എസ്ഐക്ക് പരിക്കേറ്റത്. കായംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30നാണ് സംഭവം. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉദയകുമാറിന്‍റെ ബൈക്ക് കൃഷ്ണപുരത്തെ കുഴിയിൽ വീഴുകയായിരുന്നു.
ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നു. എന്നാല്‍, പിന്നീട് വേദന കലശലായതോടെ എസ്ഐ വീണ്ടും ചികിത്സ തേടി. എകസ്റേയില്‍ കാലിന് പൊട്ടലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ദേശീയപാതയിൽ കരിയിലകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗങ്ങളിൽ വലിയ കുഴികൾ ആണ് ഉള്ളത്. ഇവിടെങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവ് വിളക്കുകളില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
അതേസമയം, റോഡിലെ കുഴിയില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്പോര് തുടരുകയാണ്. റോഡിൽ കുഴിയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രിയും സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിക്കാതെ അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുറന്നടിച്ചു.
ആവിഷ്കാര സ്വാതന്ത്രൃത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് 'ന്നാ താൻ കേസ് കൊട്' സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണും എന്നത് മാത്രമാണ് സംഭവിക്കാൻ പോകുന്നതെന്നും വി ഡി സതീശൻ പരിഹസിച്ചു. ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
'അത് പരസ്യമല്ലേ', 'അങ്ങനെ കണ്ടാൽ മതി': ക്രിയാത്മകമായ വിമർശനങ്ങൾക്ക് സ്വാഗതമെന്ന് മുഹമ്മദ് റിയാസ്
'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമർശനം ഉയർത്തിയത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്'. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമർശനങ്ങളും നിറഞ്ഞിരുന്നു.
കൊച്ചിയില്‍ വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ചു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ
