Asianet News MalayalamAsianet News Malayalam

കേരള ചിത്രകലാ പാരമ്പര്യം നിറച്ച് അങ്കനവാടി ചുവരുകൾ

ഗാന്ധിജയന്തി, ശിശുദിന യാത്ര, സ്വാതന്ത്ര്യ ദിന ആഘോഷം, കലകൾ, ഓണം, ക്രിസ്തുമസ്, റംസാൻ ആഘോഷം, മതമൈത്രി, കെട്ടുകാഴ്ചകൾ, പ്രകൃതിസംരക്ഷണം എന്നിവയുടെ ചിത്രങ്ങളാണ് ചുവർചിത്രങ്ങളായി ഇടം പിടിച്ചത്...

Kerala ancient painting in Anganavadi, Alappuzha
Author
Alappuzha, First Published Jan 17, 2022, 10:24 PM IST

ആലപ്പുഴ: കേരളീയ കലാപാരമ്പര്യം വിളിച്ചോതുന്ന ചുവർചിത്ര ഭംഗിയിൽ (Painting) ഒരു അങ്കനവാടി (Anganavadi). ചെന്നിത്തല -തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് 17-ാം വാർഡിൽ പ്രവർത്തിക്കുന്ന79-ാം നമ്പർ അങ്കണവാടിയിൽ കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ വിജ്ഞാനവും, കൗതുകവും, കളിയും, ചിരിയും ഉൾപ്പെടുന്ന തീം ചാർട്ടുകൾ ചുവർ ചിത്രങ്ങളായി വരച്ച് മനോഹരമാക്കിയിരിക്കുകയാണ്. ഗാന്ധിജയന്തി, ശിശുദിന യാത്ര, സ്വാതന്ത്ര്യ ദിന ആഘോഷം, കലകൾ, ഓണം, ക്രിസ്തുമസ്, റംസാൻ ആഘോഷം, മതമൈത്രി, കെട്ടുകാഴ്ചകൾ, പ്രകൃതിസംരക്ഷണം എന്നിവയുടെ ചിത്രങ്ങളാണ് ചുവർചിത്രങ്ങളായി ഇടം പിടിച്ചത്. 

രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്ന് ചിത്രകലയിൽ ബിരുധവും, രാജാ രവിവർമ്മ സെൻ്റർ ഓഫ് എക്സലൻസ് ഫോർ വിഷ്യൽ ആർട്ട്സിൽ നിന്നും ബിരുധാനന്തര ബിരുധവും നേടിയ ചെന്നിത്തല കാരാഴ്മ കൊച്ചു കുഴുവേലിയിൽ വിശ്വജിത്ത് കെ ആർ (30) ആണ് അങ്കണവാടിയിൽ ചുവർ ചിത്രരചന നടത്തിയത്. അക്രിലിക്ക് കളർ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുള്ള വിശ്വജിത്തിന് കേരളാ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 

പരമ്പരാഗതമായ കേരളാ ചുവർ ചിത്രശൈലി പുതതലമുറയ്ക്ക് പകർന്നു നൽകുകയും ഇത്തരം ചിത്രരചനാശൈലി കൂടുതൽ ജനകീയമാക്കുകയും സാധാരണ അങ്കണവാടികളിലും, സ്കൂളുകളിലും കണ്ടു വരാറുള്ള കാർട്ടൂൺ ശൈലിയിൽ നിന്നും തികച്ചും വിഭിന്നമായ കേരളീയ കലാപാരമ്പര്യം വിളിച്ചോതുന്ന ചുവർ ചിത്രകലാ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ചിത്രങ്ങൾ വൈറൽ ആയതോടെ നിരവധി ആളുകൾ ചിത്രരചന കാണാൻ അങ്കണവാടിയിൽ എത്തുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios