ചെങ്ങന്നൂരിൽ കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തർക്കം രൂക്ഷമായി. നേതാക്കളുടെ ഇഷ്ടക്കാരെ സ്ഥാനാർത്ഥികളാക്കരുത് എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. 

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കോൺഗ്രസിനുള്ളിൽ തമ്മിലടി. ലിസ്റ്റിൽ ഉള്ള സ്ഥാനാർഥികളെ വേണ്ടെന്ന ആവശ്യവുമായി ഒരു വിഭാഗം രം​ഗത്തെത്തി. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെയും പ്രാദേശിക നേതാക്കളെയും പരിഗണിക്കണം എന്നാണ് ആവശ്യം. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇതിനെതിരെ വൻ പ്രചരണമാണ് നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേതാക്കളുടെ ഇഷ്ടക്കാരെ പരീക്ഷിക്കാനുള്ളതല്ല ചെങ്ങന്നൂരിലെ മണ്ണെന്നാണ് പ്രതിഷേധിക്കുന്നവർ പറയുന്നത്. ജയിക്കാനായുള്ള സ്ഥാനാർഥി വേണമെന്നും ചെങ്ങന്നൂരിനെ ഒറ്റുകൊടുക്കരുതെന്നും ഇവർ പറയുന്നു. യൂത്ത് കോൺഗ്രസ്‌ വർക്കിം​ഗ് പ്രസിഡന്റ്‌ ബിനു ചുള്ളിയിൽ, ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് എന്നിവരാണ് പരിഗണയിൽ ഉള്ളത്.