മുഖ്യമന്ത്രിയുടെ യാത്രയോടനുബന്ധിച്ച് കോച്ചുകളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ വന്ദേഭാരതിൽ ആദ്യ യാത്ര നടത്തുന്നു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രി വന്ദേഭാരതിൽ യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ യാത്രയോടനുബന്ധിച്ച് കോച്ചുകളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ട്രാക്കുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. കണ്ണൂരിൽ നിന്നും വന്ദേഭാരത് ട്രെയിൻ 3:36 നാണ് പുറപ്പെട്ടത്. മൂന്നാം പ്ലാറ്റ്ഫോമിൽ സാധാരണഗതിയിൽ എത്താറുള്ള വന്ദേ ഭാരത്, മുഖ്യമന്ത്രിയുടെ യാത്രയുള്ളതിനാൽ ഇന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്കാണ് എത്തിയത്.

ന്യൂന മര്‍ദ്ദം, ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്; വരും മണിക്കൂറുകളിൽ കേരളത്തിലെ 6 ജില്ലകളിൽ മഴ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം വന്ദേഭാരത് സംബന്ധിച്ചുള്ള മറ്റൊരു വാർത്ത ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ട്രെയിനുകൾ സജ്ജമായി എന്നതാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നാണ് ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ട്രെയിനുകൾ അരങ്ങേറ്റം കുറിക്കുന്നത്. അത്യാധുനിക സുരക്ഷാ, സാങ്കേതിക ഫീച്ചറുകളോടെയാണ് പുതിയ ട്രെയിൻ വരുന്നത്. ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് പ്രകാരം പുതിയ വന്ദേ ഭാരത് ട്രെയിനിൽ പുതിയ എട്ട് കോച്ചുകളാണുണ്ടാവുക. നീലയ്ക്ക് പകരം ഓറഞ്ച് നിറത്തിലുള്ള പുറംഭാഗം, മികച്ച സൗകര്യത്തോടെയുള്ള സീറ്റുകൾ, മൊബൈൽ ചാർജിംഗ് പോയിന്റുകളിലേക്കുള്ള സൗകര്യപ്രദമായ ആക്സസ് എക്‌സിക്യൂട്ടീവ് ചെയർ കാർ ക്ലാസ് കോച്ചുകൾക്കുള്ള വിപുലീകൃത ഫൂട്ട്‌റെസ്റ്റുകൾ, തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ വന്ദേഭാരത് എത്തുക. ഇതിനുപുറമെ, മികച്ച ടോയ്‌ലറ്റ് ലൈറ്റിംഗ്, ടച്ച്-സെൻസിറ്റീവ് റീഡിംഗ് ലാമ്പുകൾ, എന്നിവയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാക്കും.

പുതിയ വന്ദേ ഭാരത് ട്രെയിനിൽ ഡ്രൈവിംഗ് ട്രെയിലർ കോച്ചുകളിൽ വീൽചെയർ ഘടിപ്പിക്കുന്നതിനുള്ള ഫിക്സിംഗ് പോയിന്റുകളും സുരക്ഷ വർദ്ധനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ത്രിവർണ്ണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്വദേശി ട്രെയിനിന്റെ പുതിയ(ഓറഞ്ച്) നിറം എന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു.