ഇടത് മുന്നണി ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത രണ്ടു വർഷം സിപിഎമ്മിനാണ്.
കോട്ടയം: സിപിഎമ്മുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എം രാജിവയ്ക്കും. കേരള കോൺഗ്രസ് എം പ്രതിനിധി നിർമല ജിമ്മി അടുത്ത ദിവസം രാജി സമർപ്പിക്കും. ഇടത് മുന്നണി ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത രണ്ടു വർഷം സിപിഎമ്മിനാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കേരള കോൺഗ്രസ് എം നേരത്തെ യുഡിഎഫ് വിടാൻ കാരണമായിത്തീര്‍ന്നത്.
