50 അടി ആഴമുള്ള കിണറിലിറങ്ങി വൃത്തിയാക്കുന്നതിനിടെ രാമചന്ദ്രൻ തെന്നി വീഴുകയായിരുന്നു.

തളിപ്പറമ്പ്:കണ്ണൂർ തളിപ്പറമ്പ് പെരുന്തലേരിയിൽ കിണറ്റിൽ വീണയാൾക്ക് രക്ഷകരായി ഫയർഫോഴ്സ്. പന്നിത്തടം സ്വദേശി രാമചന്ദ്രനാണ് കിണർ വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണത്. 50 അടി ആഴമുള്ള കിണറിലിറങ്ങി വൃത്തിയാക്കുന്നതിനിടെ രാമചന്ദ്രൻ തെന്നി വീഴുകയായിരുന്നു. വീഴ്ചയിൽ കാലിന് പരിക്കേറ്റത്തോടെ രാമചന്ദ്രന് മുകളിലോട്ട് കയറാൻ സാധിക്കാതെ കിണറിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു.

തുടർന്ന് വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് ഫയർഫോഴ്സ സംഘം കിണറ്റിലിറങ്ങി കുട്ട കെട്ടിയിറിക്കിയ ശേഷം രാമചന്ദ്രനെ കരയ്ക്കെത്തിക്കുകായിരുന്നു. കാലിന് പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീഡിയോ കാണാം

View post on Instagram

Read More :  ഇന്നോവ കാറിലെത്തിയ യുവാക്കൾ, ചെങ്ങന്നൂരിൽ പരിശോധന കണ്ട് വണ്ടിനിർത്തി ഓടി; കിട്ടിയത് 6.5 കിലോ കഞ്ചാവ്