മാർച്ച് 7നാണ് എംഎൽഎ ആൻസലന്‍റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഇലക്ട്രിക് ആംബുലൻസ് ആശുപത്രിക്ക് സമ്മാനിച്ചത്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പ്രാഥമിക ചികിത്സ നൽകിയ ശേഷം സുഗമമായി മറ്റ് വാർഡുകളിലേക്ക് എത്തിക്കാനുള്ള സൗകര്യമായിരുന്നു ലക്ഷ്യം. പക്ഷെ ഒരുമാസം ആയിട്ടും ഒരു മീറ്റർ ദൂരംപോലും ആംബുലൻസ് ഓടിയില്ല
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാജനറൽ ആശുപത്രിയിൽ ഡ്രൈവറെ നിയമിക്കാത്തതിനാൽ ഇലക്ട്രിക് ആംബുലൻസ് നശിക്കുന്നു. ഉദ്ഘാടനം നടന്ന് ഒരു മാസമായിട്ടും ഒരു തവണ പോലും ആംബുലൻസ് ഒടിച്ചിട്ടില്ല.
മാർച്ച് 7നാണ് എംഎൽഎ ആൻസലന്‍റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഇലക്ട്രിക് ആംബുലൻസ് ആശുപത്രിക്ക് സമ്മാനിച്ചത്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പ്രാഥമിക ചികിത്സ നൽകിയ ശേഷം സുഗമമായി മറ്റ് വാർഡുകളിലേക്ക് എത്തിക്കാനുള്ള സൗകര്യമായിരുന്നു ലക്ഷ്യം. പക്ഷെ ഒരുമാസം ആയിട്ടും ഒരു മീറ്റർ ദൂരംപോലും ആംബുലൻസ് ഓടിയില്ല.ഓടിക്കാനാളില്ലാതെ വെയിലേറ്റ് ഇതേ കിടപ്പാണ്. ജില്ലാ പഞ്ചായത്തിന്‍റെ കീഴിലാണ് ആശുപത്രി. അതുകൊണ്ട് ജില്ലാ പഞ്ചായത്തിനാണ് നിയമനാധികാരവും.
എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് ഡ്രൈവർ നിയമനം നടത്തുന്നതിന് തടസമെന്നാണ് ജില്ലാ പഞ്ചായത്തിന്‍റെ വിശദീകരണം. പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ പരസ്യം നൽകുന്നതിനും ഇന്‍റെർവ്യൂ നടത്തുന്നതിനും വിലക്കുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് കഴിയും വരെ വണ്ടി ഇങ്ങനെ കിടക്കുമെന്നാണ് സൂചന.
