പ്രളയദുരതത്തിനൊപ്പം കേരളത്തില്‍ യാത്രാ ദുരിതവും രൂക്ഷമാക്കി എറണാകുളം വഴിയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ നാളെ വൈകിട്ട് നാലു മണിവരെ റദ്ദാക്കി. ട്രെയിന്‍ ഗതാഗതം നിലച്ചതോടെ യാത്രാ ദുരിതം ഇരിട്ടിയായി. ആലപ്പുഴ തിരുവനന്തപുരം വഴി ചെന്നൈയിലേക്ക് റെയില്‍വേ ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി. മറ്റ് ദീര്‍ഘദൂരസര്‍വ്വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ നാളെ വൈകിട്ട് മാത്രമേ തീരുമാനമുണ്ടാകൂ.

തിരുവനന്തപുരം: പ്രളയദുരതത്തിനൊപ്പം കേരളത്തില്‍ യാത്രാ ദുരിതവും രൂക്ഷമാക്കി എറണാകുളം വഴിയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ നാളെ വൈകിട്ട് നാലു മണിവരെ റദ്ദാക്കി. ട്രെയിന്‍ ഗതാഗതം നിലച്ചതോടെ യാത്രാ ദുരിതം ഇരിട്ടിയായി. ആലപ്പുഴ തിരുവനന്തപുരം വഴി ചെന്നൈയിലേക്ക് റെയില്‍വേ ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി. മറ്റ് ദീര്‍ഘദൂര സര്‍വ്വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ നാളെ വൈകിട്ട് മാത്രമേ തീരുമാനമുണ്ടാകൂ.

സര്‍വ്വീസുകള്‍ മുടങ്ങിയതോടെ കെഎസ്ആര്‍ടിസിയുടെ പ്രിതദിന വരുമാനം മൂന്നിലൊന്നോളം കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധയില്‍പെട്ട് നട്ടം തിരിയുന്ന കെ.എസ്.ആരക്‍.ടിസി.ക്ക്. പ്രളയദുരിതം ഇരിട്ട പ്രഹരമായി. പ്രധാന പാതകളില്‍ വെള്ളം കയറിയതകോടെ നിരവധി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. എം,സി.റോഡ് വഴി അടൂര്‍ വരെ മാത്രമേ സര്‍വ്വീസുള്ളൂ. തിരുവനന്തപുരത്ത് നിന്ന് എറണാകുളം വൈറ്റില വെര ബസ്സ് സര്‍വ്വീസുണ്ടെങ്കിലും പലതും വഴിയില്‍ മുടങ്ങുന്ന സ്ഥിയാണ്.

പ്രതിദിനം ശരാശരി ആറുകോടി വരുമാനം കിട്ടയിരുന്ന കെ.എസ്.ആര്‍.ടി,സിക്ക് പ്രതിദിന വരുമാനത്തില്‍ 2-.5 കോടി യോളം രൂപടെ ഇടിവുണ്ടായി.വിവിധ സ്ഥലങ്ങളില്‍ നിന്ന് ദുരിതാശ്വസ ക്യാമ്പുകളിലേക്ക് വന്ന സാധനങ്ങള്‍ കൊണ്ട് പോകാന്‍ കഴിയാതെ പല ഡിപ്പോയിലും കെട്ടിക്കിടക്കുകയാണ്.