മകരമാസം പകുതിയോടെതന്നെ ചെറുതും വലുതുമായ മാവുകള്‍ പൂവിട്ടുതുടങ്ങിയിരുന്നു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വീണ്ടുമൊരു മാമ്പഴക്കാലമെത്തുകയാണ്. കാട്ടിലും തൊടികളിലുമൊക്കെയുള്ള മാവുകള്‍ നിറയെ പൂത്തുനില്‍ക്കുന്ന കാഴ്ച്ചയാണെങ്ങും. മകരമാസത്തെ മഞ്ഞിന്‍ തണുപ്പും തുടര്‍ന്ന് കുംഭച്ചൂടും ആയതോടെ വയല്‍ക്കരയിലും പാതയോരങ്ങളിലും പറമ്പുകളിലുമെല്ലാമുള്ള പല ഇനങ്ങളില്‍പ്പെട്ട പൂവിട്ടുകഴിഞ്ഞു. മകരമാസം പകുതിയോടെതന്നെ ചെറുതും വലുതുമായ മാവുകള്‍ പൂവിട്ടുതുടങ്ങിയിരുന്നു. മകരമാസത്തിലെ മഞ്ഞും രാവിലെയുള്ള തണുപ്പുമെല്ലാം മാവുകള്‍ പൂവിടാന്‍ സഹയാകരമായിട്ടുണ്ട്.

17 വർഷത്തെ വേദന, അടുത്തടുത്തിരുന്ന അച്ഛനും മകനും തിരിച്ചറിഞ്ഞില്ല, ക്ലൈമാക്സ് ഗംഭീരം! സിനിമയെ വെല്ലും ജീവിതം

പക്ഷേ മുന്‍വര്‍ഷത്തെപോലെ വ്യാപകമായി ഇത്തവണ പൂവിട്ടില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. ഓരോ വര്‍ഷവും മാറി മറിയുന്ന കാലാവസ്ഥ തന്നെയായിരിക്കാം മാവുകളില്‍ പല ഇനങ്ങളും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കായ്ക്കാതിരിക്കുന്നതിന് കാരണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും പുഴയോരത്തെയും വയലോരങ്ങളിലുമടക്കമുള്ള ഒട്ടമിക്ക മാവുകളും പൂത്തിട്ടുണ്ട്.

മല്‍ഗോവ, കിളിചുണ്ടന്‍, പേരക്കമാങ്ങ, കോമാങ്ങ, സിന്ദൂര, നാട്ടുമാങ്ങ, എളൂര്‍മാങ്ങ, മൂവാണ്ടന്‍ തുടങ്ങിയവയാണ് പ്രധാനമായും വയനാട്ടില്‍ കണ്ടുവരുന്ന മാവുകള്‍. അതേസമയം മാമ്പൂക്കള്‍ കണ്ണിമാങ്ങയാകുന്നതോടെ എത്തുന്ന വേനല്‍മഴയും ഒപ്പമെത്തുന്ന ആലിപ്പഴ വര്‍ഷവും ഇവ കൊഴിയാനും സാധ്യതയേറ്റുന്നുണ്ട്. ആലിപ്പഴം വര്‍ഷിക്കുന്നത് കാരണം കൊഴിയാത്തവ കേടുംബാധിക്കും. എന്തായും മധ്യവേനലവധിക്ക് സ്‌കൂള്‍ പൂട്ടുന്നതോടെ കുട്ടികളെ വരവേല്‍ക്കുക ആസ്വാദ്യകരമായ മാമ്പഴക്കാലമാകും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

മുൻ വർഷത്തെ പോലെ ഇക്കുറി പൂവിട്ടില്ല

പക്ഷേ മുന്‍വര്‍ഷത്തെപോലെ വ്യാപകമായി ഇത്തവണ പൂവിട്ടില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. ഓരോ വര്‍ഷവും മാറി മറിയുന്ന കാലാവസ്ഥ തന്നെയായിരിക്കാം മാവുകളില്‍ പല ഇനങ്ങളും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കായ്ക്കാതിരിക്കുന്നതിന് കാരണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും പുഴയോരത്തെയും വയലോരങ്ങളിലുമടക്കമുള്ള ഒട്ടമിക്ക മാവുകളും പൂത്തിട്ടുണ്ട്. മല്‍ഗോവ, കിളിചുണ്ടന്‍, പേരക്കമാങ്ങ, കോമാങ്ങ, സിന്ദൂര, നാട്ടുമാങ്ങ, എളൂര്‍മാങ്ങ, മൂവാണ്ടന്‍ തുടങ്ങിയവയാണ് പ്രധാനമായും വയനാട്ടില്‍ കണ്ടുവരുന്ന മാവുകള്‍. അതേസമയം മാമ്പൂക്കള്‍ കണ്ണിമാങ്ങയാകുന്നതോടെ എത്തുന്ന വേനല്‍മഴയും ഒപ്പമെത്തുന്ന ആലിപ്പഴ വര്‍ഷവും ഇവ കൊഴിയാനും സാധ്യതയേറ്റുന്നുണ്ട്. ആലിപ്പഴം വര്‍ഷിക്കുന്നത് കാരണം കൊഴിയാത്തവ കേടുംബാധിക്കും. എന്തായും മധ്യവേനലവധിക്ക് സ്‌കൂള്‍ പൂട്ടുന്നതോടെ കുട്ടികളെ വരവേല്‍ക്കുക ആസ്വാദ്യകരമായ മാമ്പഴക്കാലമാകും.