രാത്രി 8 മണിയോടെ സംശയാസ്പദമായി കണ്ട കാറ് പരിശോധിച്ചതിലാണ് ഇവർ പിടിയിലായത്

കൊല്ലം: കൊല്ലം ഇരവിപുരത്ത് ലഹരി മരുന്നായ എം ഡി എം എയും കഞ്ചാവുമായി മൂന്നുപേര്‍ പൊലീസ് പിടിയിലായി. കുരുനാഗപ്പള്ളി പടനേര്‍ത്ത് സജിന്‍ മന്‍സിലില്‍ ഷാജഹാന്‍ മകന്‍ ഷിബിന്‍ (30), രാമന്‍കുളങ്ങര കന്നിമേല്‍ച്ചേരി പണ്ടിച്ചഴികത്ത് സക്കീര്‍ ഹുസൈന്‍ മകന്‍ മുബാറക് (29), അയത്തില്‍ പുളിയത്ത്മുക്കില്‍ വിദ്യാഹൗസില്‍ വേണു മകന്‍ വിഷ്ണു (27), എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ വടക്കേവിള തെക്കേക്കാവ് ക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തില്‍ സംശയാസ്പദമായി കണ്ട കാറ് പരിശോധിച്ചതിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.69 ഗ്രാം എം ഡി എം എയും 6 ഗ്രാം കഞ്ചാവും പ്രതികളില്‍ നിന്നും കണ്ടെത്തി. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ അജേഷ്, ഷാജി, ശ്യാം സി പി ഒ മാരായ രാജീവ്, അഖില്‍ രാജ് എന്നി വരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

KL15 AO619 കെഎസ്ആർടിസി ബസ്, ഇടിച്ചിട്ട് നിർത്താതെ പോയത് 'ചെറ്റത്തരം' എന്ന് കമന്‍റ്; 'അതേ' എന്ന് മറുപടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം