നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച പേരാമ്പ്രാ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‍സ് ലിനി പുതുശേരിക്ക് മരണാനന്തര ബഹുമതിയായി പദ്‍മശ്രീ നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. 

ദില്ലി: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച പേരാമ്പ്രാ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‍സ് ലിനി പുതുശേരിക്ക് മരണാനന്തര ബഹുമതിയായി പദ്‍മശ്രീ നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. 

കേരളത്തില്‍ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, എം കെ രാഘവന്‍ എന്നീ എംപിമാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ്ങിനും കത്ത് നല്‍കിയത്.