കൊല്ലം: കെഎസ്ആർടിസി ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. അമിതമായി പുക തള്ളി ഓടിയതും സ്‌പീഡ് ഗവർണർ പ്രവർത്തിപ്പിക്കാതിരുന്നതുമാണ് കാരണം. പുനലൂർ-കായംകുളം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് റദ്ദാക്കിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ബസിലെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലായിരുന്നു.