തിരുവനന്തപുരം: കാലഘട്ടത്തിനനുസരിച്ച് ലാത്തിചാർജിൽ മാറ്റങ്ങൾ വരുത്തിയതിന് പിന്നാലെ, പൊലീസ് ഹെഡ്കോട്ടേഴ്സിൽ മാറ്റങ്ങളുമായി വീണ്ടും കേരള പൊലീസ്. ഇതിന്റെ ആദ്യപടിയെന്നോണം ഹെഡ്കോട്ടേഴ്സിന്റെ ചുമരുകളിൽ കാർ‌ട്ടൂണുകൾ പതിപ്പിച്ചിരിക്കുകയാണ് പൊലീസ്.

ഹെഡ്കോട്ടേഴ്സിന്റെ ആദ്യ ഫ്ലോറിലെ ചുമരുകളിലാണ് കാർട്ടുണുകൾ പതിപ്പിക്കുന്നത്. പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ കെ ലക്ഷ്മണിന്റെ കാർട്ടുകളാണ് നിലവിൽ ചുമരുകളിൽ ഉള്ളത്.  ഈ കാർട്ടൂണുകൾക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. പൊലീസ് സൗഹൃദ കാർട്ടൂണുകളല്ല മറിച്ച്, പൊലീസിനെ വിമർശിക്കുന്ന തരത്തിലുള്ള കാർട്ടൂണുകളാണിവ. 

ആർ കെ ലക്ഷ്മണിന്റെ 'കോമൺ മാൻ' കാർട്ടൂണുകളിൽ ഉൾപ്പെടുന്ന ചിത്രങ്ങളാണ് ചുമരുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ശങ്കർ, അബു എബ്രഹാം തുടങ്ങിയവരെ പോലെ പ്രശസ്ത കാർട്ടൂണിസ്റ്റുകളുടെയും കാർട്ടൂണുകൾ പതിപ്പിക്കാനും തങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ഓഫീസിലേയ്ക്ക് ആവശ്യമായ കാർട്ടൂണുകൾ കണ്ടെത്തിയത് ഐജി ദിനേന്ദ്ര കശ്യപിന്റെ കോഫി ടേബിൾ ബുക്കിൽ നിന്നാണ്. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കാർ‌ട്ടൂണുകൾ ചുമരിൽ പതിപ്പിക്കുകയായിരുന്നു. ഹെഡ്കോട്ടേഴ്സിൽ വരുന്ന സന്ദർശകരിൽ ഭൂരിഭാ​ഗം പേരും കാർട്ടൂണുകൾ കണ്ട് ആസ്വദിക്കുകയും പൊലീസുകാരെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.