Asianet News MalayalamAsianet News Malayalam

ഇനിയും ഓൺലൈൻ തട്ടിപ്പിന് ഇരയാകണോ ? ചെയ്യേണ്ടത് ഇത്രമാത്രം, 'അവാർഡ്' പൊലീസ് വക കിട്ടും, അറിയിപ്പ് ഇങ്ങനെ!

എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Kerala police warn against rising cyber fraud how to prevent online fraud here are the details
Author
First Published Aug 16, 2024, 3:59 PM IST | Last Updated Aug 16, 2024, 4:44 PM IST

തിരുവനന്തപുരം:  കേരളത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും സമാന തട്ടിപ്പുകൾക്ക് ഇരയാവുകരുടെ എണ്ണം കൂടുകയാണ്. ഇത്തരം തട്ടിപ്പുകാരിൽ നിന്നും രക്ഷപ്പെടാൻ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസ് അഭ്യർത്ഥിച്ചു. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ വിവരമറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.

എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ജാഗ്രത ഉണ്ടെങ്കിൽ ഇത്തരം തട്ടിപ്പുകാരിൽ നിന്നും രക്ഷപ്പെടാനാകുമെന്ന് കേരള പൊലീസ് തങ്ങളുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ചലച്ചിത്ര അവാർഡ് മോഡൽ 'പുരസ്കാരങ്ങൾ' പ്രഖ്യാപിച്ച് ട്രോളിന്‍റെ മാതൃകയിലാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികളെത്തുടര്‍ന്ന് 2023 ജനുവരി 1നും 2024 മെയ് 31നും ഇടയില്‍ 5,055 സിം കാര്‍ഡുകളും 4,766 മൊബൈല്‍ ഫോണുകളുമാണ് കേരളത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്. ഇക്കാലയളവില്‍ 21,159 പരാതികള്‍ ലഭിച്ചു. ഏകദേശം 1312 കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് 23,757 ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികളില്‍ നിന്നായി 200 കോടിയോളം രൂപ നഷ്ടപ്പെട്ടിരിക്കാമെന്ന് സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം രേഖപ്പെടുത്തിയിട്ടുണ്ട്.

Read More :  'സർക്കാർ സംവിധാനം സമ്പൂർണ പരാജയം': കൊൽക്കത്തയിൽ ആശുപത്രിക്ക് നേരെയുണ്ടായ അതിക്രമത്തിൽ വിമർശനവുമായി ഹൈക്കോടതി

Latest Videos
Follow Us:
Download App:
  • android
  • ios