Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട്; കനത്ത മഴയ്ക്ക് സാധ്യത

താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.

kerala rain update orange alert declared in kozhikode
Author
Kozhikode, First Published Jul 28, 2020, 10:16 PM IST

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്  വ്യാഴാഴ്ച  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കും.

കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ചില ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

അതിശക്തമായ മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

സമീപ ജില്ലകളിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിക്കൊണ്ടുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന്  കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios