Asianet News MalayalamAsianet News Malayalam

സ്കൂൾ വിദ്യാർത്ഥികളുടെ അതിരുവിട്ട ആഘോഷം; ടൂറിസ്റ്റ് ബസിന് മുകളിൽ കയറി പടക്കം പൊട്ടിച്ചു

  • കോരങ്ങാട് ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ടൂർ പോയ +2 വിദ്യാർത്ഥികളുടെതാണ് ഈ ആഘോഷം
  • ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് പിറന്നാൾ ആഘോഷിച്ചത്
Kerala school students tour birthday celebration fireworks bus
Author
Kozhikode, First Published Dec 9, 2019, 9:16 AM IST

കോഴിക്കോട്: താമരശ്ശേരിയിൽ വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികൾ പിറന്നാൾ ആഘോഷിച്ചത് അപകടം വിളിച്ച് വരുത്തിക്കൊണ്ട്. ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് പിറന്നാൾ ആഘോഷിച്ചത്. ഈ ആഘോങ്ങളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

കോരങ്ങാട് ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ടൂർ പോയ +2 വിദ്യാർത്ഥികളുടെതാണ് ഈ ആഘോഷം. ഡിസംബർ ഒന്നിന് ബാഗ്ലൂരിലേക്ക് പോയ സംഘത്തിന്റേതായിരുന്നു ആഘോഷം.

Follow Us:
Download App:
  • android
  • ios