'മുഴുവന്‍ വെള്ളം കയറിയാലും ബോട്ട് താഴില്ല'; നൂതന ആശയവുമായി വിദ്യാര്‍ഥിനികള്‍
ബോട്ട് ദുരന്തങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷക്കായി എയര്‍ ബാഗ് സംരക്ഷണവുമായി പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍.

അമ്പലപ്പുഴ: ഹൗസ് ബോട്ട് ദുരന്തങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷക്കായി എയര്‍ ബാഗ് സംരക്ഷണവുമായി പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍. ആലപ്പുഴ കാര്‍മ്മല്‍ അക്കാദമി എച്ച്എസിലെ മാളവിക ബ്രിജിത്, ഐശ്വര്യ ബിജു എന്നീ വിദ്യാര്‍ഥികളാണ് ഹൗസ് ബോട്ട് സുരക്ഷക്കായി നൂതന മാര്‍ഗങ്ങള്‍ ആലപ്പുഴ റവന്യൂ ശാസ്ത്രമേളയില്‍ അവതരിപ്പിച്ചത്. വാട്ടര്‍, എയര്‍, ഫയര്‍ (ഡബ്ല്യുഎഎഫ്) സെക്യൂരിറ്റി സിസ്റ്റമാണ് ഇവര്‍ അവതരിപ്പിച്ചത്.
'ബോട്ടില്‍ വെള്ളം കയറിയാല്‍ ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ അതു മനസിലാക്കി ആദ്യം അലാറം മുഴങ്ങും. പിന്നീട് ബോട്ടിന്റെ ഇരുഭാഗത്തും ഉറപ്പിച്ചിരിക്കുന്ന നീണ്ട എയര്‍ ബാഗുകളില്‍ കമ്പ്രസറില്‍ നിന്ന് വായു നിറയും. ബോട്ട് മുഴുവന്‍ വെള്ളം കയറിയാലും ഇതുമൂലം വെള്ളത്തില്‍ താഴില്ല. തീ പടര്‍ന്നാല്‍ ഊഷ്മാവ് തിരിച്ചറിഞ്ഞ് അലാറം അടിക്കുകയും, ബോട്ടിനു മുകളില്‍ നിറച്ചു വെച്ചിരിക്കുന്ന പൈപ്പില്‍ക്കൂടി വെള്ളം മഴ പോലെ വീണ് തീയണയും.' മാധ്യമങ്ങളില്‍ ബോട്ടപകടങ്ങള്‍ സാധാരണമായതോടെയാണ് ഇത്തരത്തിലുള്ള സുരക്ഷയെ കുറിച്ചുള്ള ചിന്തകള്‍ തുടങ്ങിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. അധ്യാപികമാരായ നാന്‍സി, മിന്റു എന്നിവരും ഇവരുടെ സഹായത്തിനായി ഒത്തുചേര്‍ന്നപ്പോഴാണ് നവീന സുരക്ഷക്കായുള്ള കണ്ടു പിടിത്തം നടത്താനായതെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
'മദ്യപിച്ച് വാഹനമോടിച്ചാല്‍ ഊതാതെ തന്നെ പിടിവീഴും'; അമ്പരപ്പിക്കുന്ന കണ്ടുപിടുത്തവുമായി കുട്ടിശാസ്ത്രജ്ഞര്‍
അമ്പലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ചാല്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കാതെ തന്നെ കണ്ടെത്തുന്ന കണ്ടുപിടുത്തവുമായി കുട്ടി ശാസ്ത്രജ്ഞര്‍. സേഫ്ടി ഡ്രൈവിങ്ങ് മോനിറ്ററിങ്ങ് സിസ്റ്റം എന്നാണ് കണ്ടുപിടുത്തത്തിന്റെ പേര്. പത്തനംതിട്ട കുമ്പഴ എം.പി.വി എച്ച്. എസ്.എസിലെ വിദ്യാര്‍ഥികളായ യദുകൃഷ്ണന്‍, ശ്രീഹരി എന്നിവരാണ് വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന റിസീവര്‍ രൂപകല്‍പന ചെയ്ത് ജില്ലാ ഗാസ്ത്ര കലോത്സവത്തില്‍ പരിചയപ്പെടുത്തിയത്. ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവര്‍ മദ്യപിച്ചാല്‍ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള അലാറം ശബ്ദിക്കും.
ഡ്രൈവിങ്ങ് സീറ്റിലുള്ള ആള്‍ മാറുന്നതുവരെ അലാറം മുഴങ്ങും. കൂടാതെ ഹെല്‍മെറ്റില്ലെങ്കില്‍ ഇരുചക്രവാഹനം സ്റ്റാര്‍ട്ടാകാത്ത സംവിധാനവും ഇരുവരും ചേര്‍ന്ന് രൂപപ്പെടുത്തി ശാസ്ത്രമേളയില്‍ പരിചയപ്പെടുത്തി. ഹെല്‍മെറ്റിനുള്ളില്‍ ഘടിപ്പിക്കുന്ന ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്. ഹെല്‍മെറ്റ് ധരിച്ചില്ലെന്നുള്ളത് ബൈക്ക് ഓടിക്കുന്നവരെ ബോധ്യപ്പെടുന്നതിന് ഇത് സഹായകരമാകുമെന്നാണ് ഇരുവരും അവകാശപ്പെടുന്നത്.
ഷൊര്‍ണൂരില്‍ വീശിയടിച്ച് മിന്നല്‍ ചുഴലിക്കാറ്റ്: വന്‍ നാശനഷ്ടങ്ങള്‍