വിനോദയാത്രക്ക് എത്തിയ കുട്ടികൾ കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

കൊച്ചി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ വിനോദയാത്രക്ക് എത്തിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് ഫവാദ്ഖാൻ, അഹമദ് സഹാൻ സൈദ് എന്നീ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം വിനോദയാത്രക്ക് എത്തിയ കുട്ടികൾ കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അൽപ്പസമയം മുമ്പാണ് അപകടമുണ്ടായത്. കുട്ടികൾക്ക് 6 വസ്സാണ് പ്രായം. ഇരുവരും മാതാപിതാക്കൾക്ക് ഒപ്പമാണ് പോയത്. കടലിൽ കുളിക്കുന്നതിനിടെ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു. ഉടൻ തന്നെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തിരച്ചിലിൽ കുട്ടികളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ബോട്ട് മാർ​ഗം ഇവർ താമസിക്കുന്ന ദ്വീപിലേക്ക് കൊണ്ടുപോവും. 

സന്തോഷ് ശിവന്‍റെയും ബാഹുബലി നിര്‍മാതാവിന്‍റെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; തട്ടിപ്പ് പെരുകുന്നു

സംസ്ഥാന കോണ്‍‌ഗ്രസിൽ നേതൃമാറ്റം വേണ്ടെന്ന് ശശി തരൂർ; 'കെ സുധാകരന്‍റെ നേതൃത്വത്തിൽ മികച്ച വിജയം നേടി'

https://www.youtube.com/watch?v=Ko18SgceYX8