Asianet News MalayalamAsianet News Malayalam

കടലോളം സ്വപ്നങ്ങളുമായി സുബ്രതോ കപ്പിന് കേരളത്തിന്‍റെ കുട്ടികള്‍

കടലോളം സ്വപ്നവുമായി കടലിന്റെ കുരുന്നുകൾ സുബ്രതോ കപ്പിനായി ഇന്ന് ഡൽഹിയിലേക്ക് പോകുന്നു. കേരളത്തിൽ നിന്നുമുള്ള ആയിരത്തോളം സ്‌കൂൾ ടീമുകളെ പിന്നിലാക്കിയാണ് അണ്ടർ 14  ലിഫ റസിഡൻഷ്യൽ അക്കാദമിയിലെ താരങ്ങൾ കഠിനംകുളം സെന്റ് വിൻസെന്റ് സ്‌കൂളിനെ പ്രതിനിധീകരിച്ച് സുബ്രതോ കപ്പ് ഇൻർനാഷണൽ ടൂർണമെന്റിൽ പങ്കെടുക്കാനായി  ഇന്ന് ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നത്. 

kerala students go to subroto cup
Author
Thiruvananthapuram, First Published Oct 23, 2018, 2:50 PM IST

തിരുവനന്തപുരം: കടലോളം സ്വപ്നവുമായി കടലിന്റെ കുരുന്നുകൾ സുബ്രതോ കപ്പിനായി ഇന്ന് ഡൽഹിയിലേക്ക് പോകുന്നു. കേരളത്തിൽ നിന്നുമുള്ള ആയിരത്തോളം സ്‌കൂൾ ടീമുകളെ പിന്നിലാക്കിയാണ് അണ്ടർ 14  ലിഫ റസിഡൻഷ്യൽ അക്കാദമിയിലെ താരങ്ങൾ കഠിനംകുളം സെന്റ് വിൻസെന്റ് സ്‌കൂളിനെ പ്രതിനിധീകരിച്ച് സുബ്രതോ കപ്പ് ഇൻർനാഷണൽ ടൂർണമെന്റിൽ പങ്കെടുക്കാനായി  ഇന്ന് ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നത്. 

വൈകിട്ട് 6.30 ന് തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിൽ വെച്ച് ഇവർക്ക് യാത്രയയപ്പ് നൽകും.
ഒക്ടോബർ 24 ന് നടക്കുന്ന സുബ്രതോ കപ്പിൽ അണ്ടർ 14 വിഭാഗത്തിൽ കണിയാപുരം സെന്‍് വിൻസെന്റ് സ്‌കൂൾ ആണ് കേരളത്തെ പ്രതിനിധികരിച്ച് മത്സരത്തിന് ഇറങ്ങുന്നത്.

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്ത് നിന്നുള്ള ഓഖി ബാധിതരായ കുട്ടികൾ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളുടെ മക്കളായ 22 പേരും ഇവരുടെ പരിശീലകൻ ക്ളെയൊഫാസ്, സ്കൂൾ പി. ടി ടീച്ചർ പ്രസന്ന, ടീം മാനേജർ ശ്രീ ജോബിൻ എന്നിവരാണ് യാത്ര സംഘത്തിലുള്ളത്. ഓഖിയിൽ നിന്നും ഇനിയും മുക്തമാകാത്ത തിരുവനന്തപുരത്തെ തീരപ്രദേശത്തിന്  സുബ്രതോ കപ്പ് സംസ്ഥാന കീരീടവും  ഇൻർനാഷണൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരവും വലിയൊരു ആശ്വാസവും സന്തോഷവുമാണ് നല്കിയിരിക്കുന്നത്.

തീരപ്രദേശത്തെ കാൽപന്തുകളിയിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ ശാസ്ത്രീയ പരിശീലനം നല്‍കുക ലക്ഷ്യമാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത 2015 ൽ ആരംഭിച്ച റസിഡൻഷ്യൽ ഫുട്‌ബോൾ അക്കാദമിയാണ് ലിഫ. എഎഫ്സി എ ലൈസൻസ് പരിശീലകനായ ശ്രീ. ക്ളെയൊഫാസിന്‍റെ കീഴിൽ ലിഫയിൽ 40 കുട്ടികൾ പരിശീലനം ചെയ്തു വരുന്നു.  അണ്ടർ 14 തലത്തിൽ 22 കുട്ടികളും അണ്ടർ 17 തലത്തിൽ 18 കുട്ടികളുമാണ് അക്കാദമിയിലുള്ളത്. അണ്ടർ 14 കുട്ടികളുടെ  വിദ്യാഭ്യാസം കണിയാപുരം സെൻ് വിൻസെന്റ് ഹൈസ്‌കൂളിലും  അണ്ടർ 16 കുട്ടികളുടെ  വിദ്യാഭ്യാസം തിരുവനന്തപുരം സെൻ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് ഒരുക്കിയിരിക്കുന്നത്.

3 വർഷം കൊണ്ട് തന്നെ 4 ദേശീയ താരങ്ങളെയും 20 സംസ്ഥാന താരങ്ങളെയും  12 ഐ ലീഗ് താരങ്ങളെയും കേരളത്തിന് സമ്മാനിക്കുവാൻ ലിഫയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷവും അണ്ടർ 14 സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യൻമാരായ ലിഫ കഴിഞ്ഞ വർഷത്തെ റിലയൻസ് യൂത്ത് കപ്പ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കാരുമായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നടന്ന 19 ഓളം  ദേശീയ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ കിരീടം ഉയർത്താൻ ലിഫക്ക് സാധിച്ചിട്ടുണ്ട്. 

സെപ്റ്റംബറിൽ നടന്ന സുബ്രതോ അണ്ടർ 14 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനമാണ് ലിഫ കാഴ്ച വെച്ചത്. കലാശ പോരാട്ടത്തിൽ പരപ്പൂർ എഫ്.സിയെ 1-0  ന് തോല്പിച്ചാണ് ലിഫ കിരീടം ചൂടിയത്. സെമി ഫൈനലിൽ ഐ ലീഗ് ടീമായ ഗോകുലം എഫ്. സി യുടെ എം.ഇ. എസ് സ്കൂളിനെ 2-1 പരാജയപ്പെടുത്തിയ ലിഫ  കഴിഞ്ഞ 6 ടൂർണമെന്റുകളിലായി അപരാജിതരായാണ് മുന്നോട്ടു പോകുന്നത്.

മുൻ തമിഴ്നാട് സന്തോഷ് ട്രോഫി പരിശീലകനും എഫ്സി എ ലൈസൻസ് കോച്ചുമായ  ശ്രീ. ക്ളെയൊഫാസിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്ന പരിശീലകസംഘത്തിൽ മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റനായ ശ്രീ. നെൽസനാണ് ഗോൾ കീപ്പിംഗ് കോച്ചിന്‍റെ ചുമതല. എഫ്സി സി ലൈസൻസ് പരിശീലകരായ ഫ്രെഡി ജോസ്, വിൻസെന്റ് ഡൊമിനിക് എന്നിവർ സഹപരിശീലകരാണ്.

ലിഫ ഡയറക്ടർ ഫാ. തോമസ് നെറ്റൊ, അസിസ്റ്റന്റ് ഡയറക്ടർ. ക്രിസ്തുദാസ് ഫിലിപ്പ് എന്നിവരാണ് അക്കാദമിയുടെ മാനേജ്‌മെന്റ് ചുമതല വഹിക്കുന്നത്. ബ്രദർ. ജോബിനാണ്  ടീം മാനേജർ.  കടലിന്‍റെ  കരുത്തോടെ സംസ്ഥാന ചാംപ്യൻഷിപ്പിൽ കാട്ടിയ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത്  ലിഫ ട്രിവാൻഡ്രം സുബ്രതോ മുഖർജി ഇൻർനാഷണൽ ചാമ്പ്യൻഷിപ്പിൽ കിരീടം നേടട്ടെയെന്നാണ് തീരദേശത്തിന്‍റെ പ്രാര്‍ത്ഥന. 

Follow Us:
Download App:
  • android
  • ios