Asianet News MalayalamAsianet News Malayalam

കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടര്‍ അതോറിറ്റിയിലേയ്ക്ക് വിളിക്കാം

വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളില്‍ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും. ജില്ലാ, ഡിവിഷന്‍ തലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര നമ്പരുകള്‍. സംസ്ഥാനത്ത് എവിടെനിന്നും പരാതികള്‍ 18004255313 എന്ന ടോള്‍ഫ്രീ നമ്പരിലും 9495998258 എന്ന നമ്പരില്‍ വാട്‌സാപ്പ് വഴിയും അറിയിക്കാം

kerala water authority 24 hours toll free number for drinking water issue
Author
Thrissur, First Published Apr 12, 2019, 12:22 AM IST

തൃശൂര്‍: വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാം.  വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷന്‍ ഓഫീസുകളിലും പരാതി സ്വീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഫോണ്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തി.

വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളില്‍ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും. ജില്ലാ, ഡിവിഷന്‍ തലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര നമ്പരുകള്‍. സംസ്ഥാനത്ത് എവിടെനിന്നും പരാതികള്‍ 18004255313 എന്ന ടോള്‍ഫ്രീ നമ്പരിലും 9495998258 എന്ന നമ്പരില്‍ വാട്‌സാപ്പ് വഴിയും അറിയിക്കാം. വാട്ടര്‍ അതോറിറ്റി വെബ്‌സൈറ്റായ www.kwa.kerala.gov.in  സന്ദര്‍ശിച്ച് ജനമിത്ര ആപ് വഴിയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

തൃശൂര്‍
ജില്ലാ കണ്‍ട്രോള്‍ റൂം  04872423230
തൃശൂര്‍ ഡിവിഷന്‍  918812795132
ഇരിങ്ങാലക്കുട ഡിവിഷന്‍  918812795131

പാലക്കാട്
ജില്ലാ കണ്‍ട്രോള്‍ റൂം  04912546632
പാലക്കാട് ഡിവിഷന്‍  918812795130
ഷൊര്‍ണൂര്‍ ഡിവിഷന്‍  918812795129

എറണാകുളം
ജില്ലാ കണ്‍ട്രോള്‍ റൂം  04842361369
കൊച്ചി പിഎച്ച് ഡിവിഷന്‍  918812795137
കൊച്ചി വാട്ടര്‍ സപ്ലൈ ഡിവിഷന്‍  918812795136
ആലുവ ഡിവിഷന്‍  918812795135
മൂവാറ്റുപുഴ ഡിവിഷന്‍  918812795134

Follow Us:
Download App:
  • android
  • ios