കോഴിക്കോട്: മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി അഭിജിത്ത് (18) ആണ് മരിച്ചത്. തമിഴ്നാട് മധുകരൈയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

മൃതദേഹം പോത്തന്നൂർ റെയിൽവേ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ചെന്നൈ മെയിലിന്റെ എസ്-10 കോച്ചിൽ പതിനാലാം ബർത്തിലായിരുന്നു അഭിജിത്ത് യാത്ര ചെയ്തിരുന്നത്. ടോയ്ലറ്റിൽ പോകുന്നതിനിടെ വാതിലിലൂടെ പുറത്തേക്ക് വീണതാകാമെന്നതാണ് സംശയിക്കുന്നത്.