മാന്നാര്‍: വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വൃക്കരോഗിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്  ആശുപത്രിയിലേക്ക് മാറ്റി. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ തിരുമാലക്കേരിൽ തങ്കപ്പന്റെ ഭാര്യ സുധ (43)യെ ആണ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇരു വൃക്കക്കളും തകർന്ന സുധയ്ക്ക് ആഴ്ചയിൽ രണ്ട് ഡയാലിസിസാണ് നടത്തുന്നത്. ശനിയാഴ്ചയാണ് സുധയും കുടുംബവും ചെന്നിത്തല സൗത്ത് ഗവ.എൽ പി സ്കൂളിലെ ക്യാമ്പിലെത്തിയത്.ഇന്ന് പകൽ നാലിനോടെ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടു. തുടര്‍ന്ന് സുധയെ ക്യാമ്പിൽ നിന്നും 108 ആംബുലൻസിൽ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.