കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.

സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ കരുതിയത്. പത്തി വിരിച്ചതോടെ വിഷപ്പാമ്പാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. രാജേഷ്‌ കുമാർ, ഡി രാജേഷ്, അഭിലാഷ് എ, ലാലു എസ് കുമാർ എന്നീ ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി

.