ഉടൻതന്നെ വനവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് അധികൃതർ എത്തി പാമ്പിനെ പിടികൂടി.

കൽപ്പറ്റ: കിണറ്റിൽ വീണ 14 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. കോട്ടൂർ - ആമല- ആയിരംകാൽ ഉന്നതിയിലാണ് സംഭവം. രാവിലെ പൂച്ച കിണറ്റിലേക്ക് നോക്കുന്നത് കണ്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് കിണറ്റിനകത്ത് രാജവെമ്പാല ചീറ്റുന്ന ശബ്ദം കേൾക്കുന്നത്. ഉടൻതന്നെ വനവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് അധികൃതർ എത്തി പാമ്പിനെ പിടികൂടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട് നാദാപുരം അരൂരിലെ മാവേലി സ്റ്റോറിലെ ജീവനക്കാരിക്ക് കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റിരുന്നു. താല്‍ക്കാലിക ജീവനക്കാരിയായ വി.ടി നിഷയ്ക്കാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കാലില്‍ കടിയേറ്റ നിഷയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിരീക്ഷണത്തിലാണ് എന്നാണ് ലഭിക്കുന്ന വിവരം. 

രണ്ടാഴ്ച മുന്‍പാണ് ഇവിടുത്തെ ജീവനക്കാരിയായ മല്ലികയ്ക്ക് സമാന രീതിയില്‍ പാമ്പ് കടിയേറ്റത്. തുടര്‍ന്ന് ജീവനക്കാരും ആര്‍ആര്‍ടി സംഘവും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായിരുന്നില്ല. സ്റ്റോറിന്റെ പിന്‍ഭാഗത്ത് അനേകം പൊത്തുകള്‍ നിലനില്‍ക്കുന്നുണ്ട്. സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും മണ്ണ് കൂട്ടിയിട്ട നിലയിലാണ്. ഇത് വഴിയാണ് പാമ്പ് കയറുന്നതെന്ന സംശയമുണ്ട്. വീണ്ടും പാമ്പ് കടിയേറ്റതോടെ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും കടുത്ത ആശങ്കയിലാണ്.