കിച്ചൻ ഡാൻസുമായി 'ദശമൂലം രാമുവും തീപ്പൊരി കേശവനും മുണ്ടക്കൽ ശേഖരനും ഉടുമ്പ് ബീനയും ചീങ്കണ്ണി ബിന്ദുവും'...
ഭക്ഷണം ഒരുക്കിയിരുന്ന കലവറയിൽ ബാക്കിവന്ന സാധനങ്ങൾ കൊണ്ടായിരുന്നു കിടിലൻ പ്രകടനം
തൃശൂർ: എൺപതുകളിലേയും തൊണ്ണൂറുകളിലെയും ട്രെന്‍റായ കിച്ചൻ ഡാൻസ് വീണ്ടും അരങ്ങിൽ. തൃശൂർ അന്തിക്കാട് ഹൈസ്കൂളിലെ 1985-86 എസ്എസ്എൽസി ബാച്ചാണ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടെ കിച്ചൻ ഡാൻസ് അവതരിപ്പിച്ചത്. "ഇഷ്ട സ്വർഗ്ഗങ്ങൾ" എന്ന പരിപാടിക്കാണ് പൂർവ്വ വിദ്യാർഥികൾ കിച്ചൻ ഡാൻസ് ചെയ്തത്.
പരിപാടിയുടെ അവസാനം ഭക്ഷണം ഒരുക്കിയിരുന്ന കലവറയിൽ ബാക്കിവന്ന സാധനങ്ങൾ കൊണ്ടായിരുന്നു കിടിലൻ പ്രകടനം. അഡ്വ. ബീന, ഷിനു കുറുവത്ത് തുടങ്ങിയവരാണ് ഡാൻസിൽ പങ്കെടുത്തത്. തീപ്പൊരി കേശവൻ, ചെങ്കളം മാധവൻ, മുണ്ടക്കൽ ശേഖരൻ, ഇടിവെട്ട് സുഗുണൻ, പാലാരിവട്ടം ശശി, കടയാടി ബേബി, ദശമൂലം രാമു, ഉടുമ്പ് ബീന, ചീങ്കണ്ണി ബിന്ദു, ചിമ്പാൻസി വിജിത തുടങ്ങിയ ഓമനപ്പേരിട്ടാണ് ഓരോരുത്തരെയും അവതരിപ്പിച്ചത്. സംഗമത്തിൽ നൂറോളം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു.