Asianet News MalayalamAsianet News Malayalam

ബാലഭാസ്കറിന്‍റെ മരണം നികത്താനാവാത്ത നഷ്ടം: കെ.ജെ. യേശുദാസ്

ബാലഭാസ്കറിന്‍റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകൻ കെ.ജെ. യേശുദാസ് പറഞ്ഞു. സംഗീതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന വ്യക്തമായിരുന്നു അദ്ദേഹമെന്നും യേശുദാസ് അനുസ്മരിച്ചു. പകരം വയ്ക്കാനാകാത്ത പ്രതിഭയയെയാണ് ബാലഭാസ്കറിന്‍റെ മരണത്തിലൂടെ നഷ്ടമായതെന്ന് പ്രശസ്ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി അനുസ്മരിച്ചു. 

KJ Yesudas about Balabhaskar
Author
Thiruvananthapuram, First Published Oct 2, 2018, 8:21 AM IST


തിരുവനന്തപുരം:  ബാലഭാസ്കറിന്‍റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകൻ കെ.ജെ. യേശുദാസ് പറഞ്ഞു. സംഗീതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന വ്യക്തമായിരുന്നു അദ്ദേഹമെന്നും യേശുദാസ് അനുസ്മരിച്ചു. പകരം വയ്ക്കാനാകാത്ത പ്രതിഭയയെയാണ് ബാലഭാസ്കറിന്‍റെ മരണത്തിലൂടെ നഷ്ടമായതെന്ന് പ്രശസ്ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി അനുസ്മരിച്ചു. 

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന സംഗീതജ്ഞൻ ബാലഭാസ്കസർ ചൊവാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍.  തിങ്കളാഴ്ചന പൂർണമായ ബോധം വീണ്ടെടുത്തുവെങ്കിലും പുലർച്ചെയൊടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 

സെപ്തംബർ 25 -ന് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്കവരും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട്  മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏക മകൾ രണ്ടുവയസുകാരി തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഭാര്യ ലക്ഷ്മിഭ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലാണ്. ഡ്രൈവർ അർജുനും ചികിത്സയിലാണ്. 

12--ാവയസിലാണ് ബാലഭാസ്കർ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയത്. 17--ാം വയസിൽ മംഗല്യപല്ലക്ക് എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്‌ എന്നീ സിനികളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്‌. പ്രശസ്ത സംഗീതജ്ഞൻ എ ആർ റഹ്മാൻ, മേളവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി, ഉസ്താദ് സക്കീർ ഹുസൈൻ, ശിവമണി, വിക്കു വിനായകം, റാം, ഹരിഹരൻ, പാശ്ചാസത്യ സംഗീതഞ്ജൻ ലൂയി ബാങ്ക്വ, ഫസൽ ഖുറൈഷി എന്നിവർക്കൊപ്പം ചേർന്ന്  നടത്തിയ ജുഗൽബന്ദി ഏറെ ശ്രദ്ധേയനായി. 

1978 ജൂലൈ പത്തിന്  കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്താണ് ജനനം. ഗായകൻ, സംഗീതസംവിധായകൻ, വയലിനിസ്റ്റ    എന്നീ നിലകളിൽ ശ്രദ്ധേയനായ ബാലഭാസ്കതർ ഫ്യൂഷൻ, കർണാടക സംഗീത മേഖലയലിൽ പ്രാഗത്ഭ്യം തെളിയിച്ചു. മൂന്നാം വയസിൽ അമ്മാവൻ ബി ശശികുമാറിൽ നിന്ന് കർണ്ണാടക സംഗീതത്തിൽ ബാലപാഠം അഭ്യസിച്ചു തുടങ്ങി. നിനക്കായ്..., ആദ്യമായി...  തുടങ്ങിയവയടക്കം നിരവധി ആൽബങ്ങൾ പുറത്തിറക്കി. തിരുവനന്തപുരം മോഡൽ സ്കൂൾ, മാർ ഇവാനിയസ് കോളേജ്, യൂണിവേഴസിറ്റി കോളേജ് എന്നിവിടങ്ങളിലാണ് പഠനം. സഹോദരി മീര. 
 

Follow Us:
Download App:
  • android
  • ios