പാര്‍ക്ക്, ഓപ്പണ്‍ സ്റ്റേജ്, ആധുനിക ജിം, ഷട്ടില്‍ കോര്‍ട്ട് എന്നിവയോട് ചേര്‍ന്ന് പകല്‍ വീട്, അംഗന്‍വാടി, പകല്‍വീട് അങ്കണം, കൗണ്‍സിലറുടെ ഓഫീസ് എന്നിവയുടെ നിര്‍മ്മാണവും പൂർത്തിയാക്കി.

കൊച്ചി: ബജറ്റിൽ പ്രഖ്യാപിച്ച ടർഫ് നിർമാണം പൂർത്തിയാക്കി കൊച്ചി ന​ഗരസഭ. കരുവേലിപ്പടി ഡിവിഷനിലെ ചുള്ളിക്കലിലാണ് ആധുനിക രീതിയിൽ ടർഫ് നിർമാണം പൂർത്തിയാക്കിയത്. ടിപ് ടോപ് അസീസ് ഗ്രൗണ്ടിലാണ് ടർഫ് ഒരുക്കിയത്. നഗരസഭ ഫണ്ടും, പ്ലാന്‍ ഫണ്ടും ഉള്‍പ്പെടെ 86.30 ലക്ഷം രൂപ വകയിരുത്തിയാണ് ടര്‍ഫ് നിര്‍മ്മിച്ചത്. പാര്‍ക്ക്, ഓപ്പണ്‍ സ്റ്റേജ്, ആധുനിക ജിം, ഷട്ടില്‍ കോര്‍ട്ട് എന്നിവയോട് ചേര്‍ന്ന് പകല്‍ വീട്, അംഗന്‍വാടി, പകല്‍വീട് അങ്കണം, കൗണ്‍സിലറുടെ ഓഫീസ് എന്നിവയുടെ നിര്‍മ്മാണവും പൂർത്തിയാക്കി. പാര്‍ക്കിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി 26.60 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരുന്നത്. പദ്ധതി പ്രദേശത്തേക്കുള്ള വഴി ടൈല്‍ പാകി മനോഹരമാക്കി എല്‍.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.