. കേസിലെ രണ്ടും മൂന്നും പ്രതികൾക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ

കൊച്ചി: കൊച്ചിയിലെ ഗുണ്ടാ നേതാവും നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയുമായ അനസിന് 36 വർഷം കഠിനതടവ് ശിക്ഷ. കൊച്ചിയിൽ കാറിൽ നിന്നും 225 കിലോ കഞ്ചാവ് പിടിയിലായ കേസിലാണ് ഗുണ്ടാ നേതാവ് അനസിന് 36 വർഷം കഠിനതടവ് ശിക്ഷ ലഭിച്ചത്. എറണാകുളം അങ്കമാലിയിൽ 2021 നവംബർ 8 നാണ് കാറിൽ നിന്നും കഞ്ചാവ് പിടികൂടിയത്.

കാറിൽ നിന്നും 225 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാംപ്രതിയായ അനസിന് എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് 36 വർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പെരുമ്പാവൂർ സ്വദേശിയാണ് അനസ്. കാറിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ 36 വർഷം കഠിന തടവിന് പുറമേ മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിച്ചുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികൾക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ ഗവ. പ്ലീഡർ പിജി മനു റിമാൻഡിൽ, 7 ദിവസം പൊലീസ് കസ്റ്റഡി

അതിനിടെ പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത റെയില്‍വെ സ്റ്റേഷനില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട എന്നതാണ്. രണ്ട് കേസുകളിലായി 21 കിലോ കഞ്ചാവാണ് പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടിച്ചെടുത്തത്. ഇതിൽ രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അസ്സം ബര്‍പേട്ട സ്വദേശി ഹൈദര്‍ അലി (63) ആണ് അറസ്റ്റിലായത്. 19.180 കിലോ കഞ്ചാവ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ മൂന്ന് ബാഗുകളിലായാണ് കണ്ടെത്തിയത്. റെയിൽവേ സംരക്ഷണ സേനയുടെ പാലക്കാട് കുറ്റാന്വേഷണ വിഭാഗവും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ട് കേസുകളിലാണ് പിടിച്ചെടുത്തത് 21 കിലോ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം