മേയ് 10ന് ദമ്പതിമാർ ഞാറയ്ക്കലിൽ വിവാഹ ആവശ്യത്തിനായി പോയിരുന്നു. ഈ സമയത്ത് അലമാരയിൽ സ്വർണം ഉണ്ടായിരുന്നതായി വീട്ടുടമ പറയുന്നു. പിന്നീട് ഓഗസ്റ്റ് ഒന്നിന് അലമാരയുടെ ഡ്രോയർ വീണ്ടും തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്.
കൊച്ചി: വൃദ്ധദമ്പതിമാർ മാത്രമുള്ള വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി. മട്ടാഞ്ചേരി നസ്രത്ത് മദർ തെരേസ റോഡ് മുട്ടത്തിപ്പറമ്പിൽ എ വി ജോയിയുടെ വീട്ടിൽ നിന്നാണ് സ്വർണം കാണാതായത്. വീടിന്റെ മുകളിലെ നിലയിൽ ഹാളിലെ അലമാരയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.
മേയ് 10ന് ദമ്പതിമാർ ഞാറയ്ക്കലിൽ വിവാഹ ആവശ്യത്തിനായി പോയിരുന്നു. ഈ സമയത്ത് അലമാരയിൽ സ്വർണം ഉണ്ടായിരുന്നതായി വീട്ടുടമ പറയുന്നു. പിന്നീട് ഓഗസ്റ്റ് ഒന്നിന് അലമാരയുടെ ഡ്രോയർ വീണ്ടും തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട്ടുടമ തോപ്പുംപടി പൊലീസിൽ പരാതി നൽകി.
വീടിന്റെ പിറകിലെ ടെറസിലൂടെ എത്തിയാകാം മോഷണം നടത്തിയതെന്നാണ് കരുതുന്നത്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്തു.


