വൃദ്ധയുടെ ബന്ധുവായ യുവാവ് പൊലീസിനോട് കുറ്റം സമ്മതിച്ചു. 75 കാരിയെ പീഡപ്പിക്കാൻ ശ്രമക്കുന്നതിനിടെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു

കൊച്ചി: മരിച്ച സ്ത്രീയുടെ മുഖത്ത് കണ്ട പരിക്കിൽ ഡോക്ടർക്ക് തോന്നിയ സംശയം കൊച്ചിയിലെ കൊലപാതകം തെളിഞ്ഞതിൽ നിർണായകമായി. കൊച്ചിയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൊലപാതകം നടത്തിയ ബന്ധുവായ യുവാവാണ് അന്വേഷണത്തിന് ഒടുവിൽ പിടിയിലായത്. മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. വൃദ്ധയുടെ ബന്ധുവായ യുവാവ് പൊലീസിനോട് കുറ്റം സമ്മതിച്ചു. 75 കാരിയെ പീഡപ്പിക്കാൻ ശ്രമക്കുന്നതിനിടെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വ്യക്തമായത്. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച വൃദ്ധ ഇന്നലെയാണ് മരിച്ചത്. വൃദ്ധയുടെ മുഖത്തെ പരിക്ക് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമായത്.

സ്ത്രീകളുടെ അടിവസ്ത്രം പാന്‍റിന് പുറത്ത്! ആറ്റിങ്ങലിൽ കറങ്ങി യുവാവ്, നാട്ടുകാർ ഇടപെട്ടു; പൊലീസെത്തി, അറസ്റ്റ്

അതേസമയം ഇടുക്കിയിൽ നിന്നുള്ള മറ്റൊരു വാ‍ർത്ത വെണ്മണിയിൽ ഭാര്യാ പിതാവിനെ മരുമകൻ കുത്തിക്കൊന്നു എന്നതാണ്. വെണ്മണി തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരൻ ആണ് മരിച്ചത്. 65 വയസായിരുന്നു. സംഭവത്തിൽ ശ്രീധരന്റെ മകളുടെ ഭർത്താവ് അലക്സിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാളായി അലക്സ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതേത്തുടർന്ന് അലക്സിന്റെ ഭാര്യ കുടുംബ വീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ഇസ്റ്റർ പ്രമാണിച്ച് കുടുബക്കാരെല്ലാരും തെക്കൻ തോണിയിലെ ശ്രീധരന്‍റെ ഭാര്യയുടെ സഹോദരന്റെ വീട്ടിൽ ഒത്ത് ചേർന്നിരുന്നു. ഇതിനിടെ ഇവിടേക്ക് എത്തിയ അലക്സ് കുടുബാഗങ്ങളുമായി വഴക്കിടുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശ്രീധരനെ കുത്തുകയുമായിരുന്നു എന്ന് ശ്രീധരന്റെ ഭാര്യയും അമ്മയും പറയുന്നു. പരിക്കേറ്റ ശ്രീധരനെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യ മരിച്ചു.

ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍