2020 മാർച്ചിലാണ് പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കിയത്. യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന്  കോടതി നിരീക്ഷിച്ചു. 

കൊച്ചി : യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ കേസിൽ, ആത്മഹത്യ പ്രേരണയിൽ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. മറ്റ് മൂന്ന് വകുപ്പുകളിൽ 8 വർഷവും തടവും പ്രതി അനുഭവിക്കണമെന്നും, 1,20,000 പിഴയൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. കങ്ങരപ്പടി സ്വദേശി സിബിയെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2020 മാർച്ചിലാണ് പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കിയത്. യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. 

ലൈംഗിക പീഡനം, പരാതിയുമായി രണ്ട് കുട്ടികള്‍; മട്ടാഞ്ചേരിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

കൂട്ടുകാരിയോടൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്നു പെൺകുട്ടിയെ കളമശ്ശേരി കങ്ങരപ്പടി ഭാഗത്ത് വച്ച് പ്രതി കയ്യിൽ കയറിപ്പിടിക്കുകയും ചീത്ത വിളിക്കുകയും യൂണിഫോം കോട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ട്സ് എഴുതിയ പേപ്പറുകൾ മറ്റുള്ളവർ കാണുക ബലമായി എടുത്ത് കീറിക്കളയുകയും ചെയ്തു. ഇതിന്റെ മനോവിഷമത്താലും ഇയാള്‍ പിന്നാലെ വീട്ടിലെത്തി ഉപദ്രവിക്കുമെന്ന ഭയം കാരണവും പെണ്‍കുട്ടി അന്ന് വൈകുന്നേരം ഏഴ് മണിയോടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് നാല് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. യുവാവ് ഉപദ്രവിക്കുമ്പോള്‍ സാക്ഷിയായിരുന്ന കൂട്ടുകാരിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്കെതിരായിരുന്നു

asianet news