രാഹുൽ ഗാന്ധിയെ കണ്ട സന്തോഷത്തിൽ ഉപ്പച്ചിക്ക് എന്ത് തരുമെന്ന നൗഫലിന്‍റെ ചോദ്യത്തിന് കേക്ക് തരാമെന്നും പറഞ്ഞ് ഉമ്മ കൊടുക്കുന്നു നിദ മോൾ

വയനാട്: രാഹുൽ ഗാന്ധിയെ കാണണമെന്ന് വാശി പിടിച്ച് കരഞ്ഞ കുഞ്ഞു നിദയ്ക്ക് സന്തോഷത്തിന്‍റെ ദിനം. രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് മുത്തം നല്കിയാണ് കുഞ്ഞ് നിദ യാത്രയാക്കിയത്. രാഹുല്‍ ഗാന്ധി മുക്കത്ത് നടത്തിയ റോഡ് ഷോയ്ക്ക് ഇടയ്ക്കാണ് നിദയും സഹോദരിയും രാഹുലിനെ കണ്ടത്.

രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ കണ്ടതോടെയാണ് രണ്ടു വയസുകാരി നിദ ഫര്‍ഹ കരച്ചിലാരംഭിച്ചത്. എന്‍റെ രാഹുൽ ഗാന്ധിയെ കാണണമെന്ന് പറഞ്ഞ് കരച്ചിലോ കരച്ചിൽ. നേരില്‍ കണ്ടേ അടങ്ങൂവെന്ന വാശി കൂടിയതോടെ പിതാവ് കൊടിയത്തൂര‍് സ്വദേശിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ നൗഫല്‍ പുതുക്കുടിക്ക് രക്ഷയില്ലാതായി.

കാത്തിരിപ്പിനൊടുവില്‍ മുക്കത്ത് വച്ച് രാഹുലിനെ കാണാന്‍ അവസരം കിട്ടി. രാഹുലിന്‍റെ റോഡ് ഷോയ്ക്ക് ഇടയിലായിരുന്നു കൂടിക്കാഴ്ച. പിതാവ് നൗഫലും സഹോദരി നാല് വയസുകാരി ബിദ ഫര്‍ഹയും കൂടെ കൂടി. രാഹുല്‍ ഗാന്ധിയെ കണ്ടതിന്‍റെ ആഹ്ലാദത്തിലാണ് നിദയും സഹോദരി ബിദയുമിപ്പോള്‍.

രാഹുൽ ഗാന്ധിയെ കണ്ട സന്തോഷത്തിൽ ഉപ്പച്ചിക്ക് എന്ത് തരുമെന്ന നൗഫലിന്‍റെ ചോദ്യത്തിന് കേക്ക് തരാമെന്നും പറഞ്ഞ് ഉമ്മ കൊടുക്കുന്നു, നിദ മോൾ.

"