മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും നിയമന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍.

തൃശൂര്‍: കൊടുങ്ങലൂര്‍ ഭരണിയോട് അനുബന്ധിച്ച് ഏപ്രില്‍ ഒമ്പതിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍. കൊടുങ്ങലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു. 


ലോക്‌സഭാ തെരഞ്ഞെടുപ്പ്: നിരീക്ഷണ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും 

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും. ചാലക്കുടി ലോക്‌സഭാ മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകന്‍ അരവിന്ദ് കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ക്രമക്കേടുകള്‍ തടയാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എന്‍.എസ്.കെ ഉമേഷ്, ചാലക്കുടി ലോക്‌സഭാ മണ്ഡലം വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ ആശ സി. എബ്രഹാം, ആലുവ റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വനിത പൊലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് കെഎസ്ആർടിസി ജീവനക്കാരനായ ഭർത്താവെന്ന് പൊലീസ്

YouTube video player