ഇന്നലെ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ശേഷം യുവതി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം

മംഗളൂരു: ഉഡുപ്പി കൗപ് പൊലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഗല്‍കോട്ട് സ്വദേശിനി കെ.ജ്യോതിയെ (29)യാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. 

'ഇന്നലെ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ശേഷം യുവതി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം. കെഎസ്ആര്‍ടിസി ജീവനക്കാരനായ ഭര്‍ത്താവ് ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ജ്യോതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.' ജീവനൊടുക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കൗപ് തഹസില്‍ദാര്‍ പ്രതിഭ ആര്‍, ഉഡുപ്പി ജില്ലാ പൊലീസ് എഎസ്പി സിദ്ധലിംഗപ്പ, ഡിവൈഎസ്പി അരവിന്ദ് കല്ലഗുജി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അല്ലെങ്കില്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 2552056.

റിയാസ് മൗലവി വധക്കേസ് വിധി: 'സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍, വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി'

YouTube video player