അമ്മയിൽ നിന്ന് യുവതി ആ 'സത്യം അറിഞ്ഞു', കൊടുവള്ളിയിൽ യുവാക്കളെ പൊക്കിയ പൊലീസ് ഞെട്ടി! മോഷണ കേസിൽ ട്വിസ്റ്റ്
പമ്പിലെ ബാഗിൽ നിന്നും മാല കാണാതായതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ പമ്പിലെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ് പ്രതികളായ യുവാക്കളെ കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി പെട്രോള്‍ പമ്പിലെ മോഷണ കേസില്‍ വമ്പൻ ട്വിസ്റ്റ്. പെട്രോൾ പമ്പിലെ ബാഗിൽ നിന്ന് മാല മോഷണം പോയ കേസിൽ പ്രതികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് കേസിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. മാല മോഷണം പോയെന്നും കേസ് ആയെന്നും അറിഞ്ഞതോടെ യുവതിയുടെ അമ്മ നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാക്കിയത്. അമ്മയുടെ വെളിപ്പെടുത്തൽ യുവതി അറിയിച്ചതോടെ മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടിയ പൊലീസും ഞെട്ടിക്കാണും. പമ്പിൽ യുവതിയുടെ ബാഗിൽ നിന്നും യുവാക്കൾ കവര്‍ച്ച ചെയ്തത് മുക്കുപണ്ടമായിരുന്നു എന്നതാണ് സംഭവത്തിലെ ട്വിസ്റ്റ്.
സംഭവം ഇങ്ങനെ
ഒർജിനല്‍ മാല യുവതിയുടെ ബാഗില്‍ നിന്ന് അമ്മ നേരത്തെ എടുത്തിരുന്നു. എന്നാൽ ഈ വിവരം യുവതി അറിഞ്ഞിരുന്നില്ല. പമ്പിലെ ബാഗിൽ നിന്നും മാല കാണാതായതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ പമ്പിലെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ് പ്രതികളായ യുവാക്കളെ കണ്ടെത്തി. മാല മോഷണം നടത്തിയ രണ്ട് പേരെ മണിക്കൂറുകള്‍ക്കകം കൊടുവള്ളി പൊലീസ് പിടികൂടുകയും ചെയ്തു. ഇതിന് ശേഷമാണ് യുവതി അമ്മയുടെ വെളിപ്പെടുത്തൽ പൊലീസിനെ അറിയിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് കൊടുവള്ളി വെണ്ണക്കാടുള്ള പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ ബേഗില്‍ നിന്ന് മാലയും പണവും മോഷണം പോയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കണ്ണൂരില്‍ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വലിയ ഇരുനില വീട്ടില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ അലമാരയില്‍ നിന്ന് കാണാതായ ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണം വീട്ടിൽ നിന്നുതന്നെ കണ്ടെത്തി എന്നതാണ്. സ്വർണം നഷ്ടമായെന്ന പരാതിയിൽ വീടും നാടും പൊലീസും വിദഗ്ധ സംഘവും അരിച്ച് പെറുക്കുന്നതിനിടെയാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ എത്തിയത്. കണ്ണൂർ ചൊക്ലിയിൽ വയോധികയുടെ വീട്ടിൽ നിന്നും മോഷണം പോയെന്ന് കരുതിയ 16 പവൻ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയെന്നാണ് വീട്ടമ്മ പൊലീസിനെ അറിയിച്ചത്. ചൊക്ളി കാഞ്ഞിരത്തിൻ കീഴിൽ തനിച്ച് താമസിക്കുന്ന സൈനുവിന്റെ 16 പവൻ സ്വർണമാണ് കാണാതായത്. സൈനുവിന്റെ പരാതിയിൽ ചൊക്ളി പൊലീസ് കേസെടുത്തു. വീട്ടിൽ വിരലടയാള വിദഗ്ദരടക്കം തെളിവ് ശേഖരിച്ചു. എന്നാൽ വീട്ടിനകത്തു തന്നെയുണ്ടായിരുന്ന സ്വർണ്ണം ഇവരാരും കണ്ടില്ല. ശനിയാഴ്ച്ച സൈനു കട്ടിലിനടിയിൽ നിന്നും സ്വർണ്ണം കണ്ടെത്തിയതായി പൊലീസിൽ അറിയിച്ചു. പരാതിയില്ലാത്തതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.