കൊല്ലം പുനലൂരിൽ ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ.  കേരള കോൺഗ്രസ് ബി പുനലൂർ മുനിസിപ്പാലിറ്റി കൗൺസിലർ ഷൈൻ ബാബു അടക്കമുള്ളവരാണ് പിടിയിലായത്

കൊല്ലം: കൊല്ലം പുനലൂരിൽ ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ. കേരള കോൺഗ്രസ് ബി പുനലൂർ മുനിസിപ്പാലിറ്റി കൗൺസിലർ ഷൈൻ ബാബു അടക്കമുള്ളവരാണ് 
പിടിയിലായത്. നവംബർ 19 ന് രാവിലെയാണ് പുനലൂർ ചെമ്മന്തൂർ കോളേജ് ജംഗ്ഷനിൽ വെച്ച് ഡിഎംകെ കൊല്ലം ജില്ലാ സെക്രട്ടറി രജിരാജിനെ മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിച്ചത്. കാറിലെത്തിയ സംഘം കമ്പി വടി അടക്കം ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.

പരിക്കേറ്റ രജിരാജ് ഇപ്പോഴും ചികിത്സയിലാണ്. കേസിൽ നാലു പ്രതികളെയൊണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേരള കോൺഗ്രസ് ബി പുനലൂർ മുനിസിപ്പാലിറ്റി കൗൺസിലർ ഷൈൻ ബാബു ഉൾപ്പടെയാണ് പിടിയിലായത്. ഗൂഢാലോചന കുറ്റമാണ് ഷൈൻ ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. ചെങ്ങന്നൂർ സ്വദേശികളായ രാജേഷ്, ശരത്ത് , ആലപ്പുഴ നൂറനാട് സ്വദേശി രാകേഷ് എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന് പ്രതികൾ.

പ്രതികളെത്തിയ കാറും കസ്റ്റഡയിലെടുത്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായി അന്വേഷണം തുടരുകയാണ്. രജിരാജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ കേരള ഘടകം പുനലൂരിൽ പ്രാദേശിക ഹർത്താൽ നടത്തിയിരുന്നു.

പാലക്കാട് പിഴച്ചത് എവിടെ?പയറ്റിയ തന്ത്രങ്ങളെല്ലാം പൊട്ടി പാളീസായി, മൂന്നാം സ്ഥാനത്ത് ഹാട്രിക് തികച്ച് എൽഡിഎഫ്

Asianet News Live | By-Election Results 2024 LIVE | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്