കൊല്ലം: പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥർ മടങ്ങി. കൊല്ലം പോരുവഴി പഞ്ചായത്തിന്റെ ഓഫീസാണ് ഉദ്യോഗസ്ഥർ പൂട്ടാതെ മടങ്ങിയത്. കഴിഞ്ഞ രാത്രി മുഴുവൻ ഓഫിസ് തുറന്നു കിടന്നു. പ്രഭാത സവാരിക്ക് എത്തിയവരാണ് പഞ്ചായത്ത് ഓഫീസ് തുറന്നു കിടക്കുന്നത് കണ്ടത്. പ്രസിഡന്റും ഉദ്യോഗസ്ഥരും ഓഫിലിരുന്ന് മദ്യപിച്ച ശേഷം പൂട്ടാൻ മറന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ഓഫിസിൽ മദ്യപാനം നടന്നിട്ടില്ലെന്നും പ്രധാന വാതിൽ പൂട്ടാൻ ഉദ്യോഗസ്ഥർ മറന്നതാണെന്നും പ്രസിഡൻ വിനു മംഗലത്ത് പ്രതികരിച്ചു.