കൊല്ലം: കൊല്ലം പിഎസ്‍സി ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയ മാർച്ചിൽ സംഘർഷം. യൂണിവേഴ്സിറ്റി കോളേജ് കേസിൽ പ്രതികളായവർക്ക് പിഎസ്‍സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സാഹചര്യത്തിൽ പിഎസ്‍സി നടപടിക്രമങ്ങളിൽ സുതാര്യത വേണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. 

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. രണ്ട് വട്ടം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. സംഘർഷത്തിൽ ചിലർക്ക് പരിക്കേറ്റു.