കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കേരള കോൺഗ്രസിൽ തർക്കം തീരുന്നില്ല. പിജെ ജോസഫിനെയും ജോസ് കെ മാണിയെയും അനുനയിപ്പിക്കാനായി രാത്രി വൈകിയും കോൺഗ്രസ് നേതാക്കൾ ചർച്ചകൾ തുടർന്നെങ്കിലും സമവായത്തിനെത്താനായില്ല. 

ക്വാറം തികയാത്തതിനെ തുടർന്ന് മാറ്റി വച്ച തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് നടത്താനാണ് ജില്ലാ കളക്ടർ പി കെ സുധീർ ബാബു നിർദ്ദേശിച്ചിരിക്കുന്നത്. കേരള കോൺഗ്രസ്സ് നേതാക്കളുമായി രാവിലെ മുതൽ വീണ്ടു ചർച്ച തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.