അയല്‍വീട്ടില്‍ നിന്ന് പടക്കം പൊട്ടുന്ന ശബ്ദവും പൂച്ചയുടെ നിലവിളിയും കേട്ടു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പൂച്ചക്ക് നേരെ വെടിയുതിര്‍ത്തതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. 

വൈക്കം: പൂച്ചക്കുഞ്ഞിനെ (Cat) അയല്‍വാസി (Neighbour) വെടിവെച്ചതായി (Shot) പരാതി. തലയാഴം പാരണത്ര പി കെ രാജന്‍ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. അയല്‍വാസി എയര്‍ഗണ്‍ (Air gun) ഉപയോഗിച്ച് പൂച്ചക്കുഞ്ഞിനെ വെടിവെച്ചെന്ന് ഇയാള്‍ വൈക്കം പൊലീസില്‍ (Vaikom Police) പരാതി. വയറ്റില്‍ ഗുരുതരമായി പരിക്കേറ്റ പൂച്ചയെ കോടിമതയിലെ മൃഗാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. എക്‌സ് റേ എടുത്ത ശേഷം തുടര്‍ ചികിത്സ നല്‍കുമെന്ന് ഉടമ രാജന്‍ വ്യക്തമാക്കി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമെന്ന് രാജന്‍ പറഞ്ഞു. അയല്‍വാസിയുടെ വീട്ടില്‍നിന്ന് തിരിച്ചെത്തിയ പൂച്ചക്ക് വയറ്റില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അയല്‍വീട്ടില്‍ നിന്ന് പടക്കം പൊട്ടുന്ന ശബ്ദവും പൂച്ചയുടെ നിലവിളിയും കേട്ടു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പൂച്ചക്ക് നേരെ വെടിയുതിര്‍ത്തതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. വെടിയേറ്റ തള്ളപ്പൂച്ചയെ കഴിഞ്ഞ കുറച്ച് ദിവസമായി കാണാനില്ലെന്നും ഇയാള്‍ പറഞ്ഞു. രാജനും ഭാര്യ സുജാതയും മകള്‍ നീരജയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. അഞ്ചോളം പൂച്ചകള്‍ ഇവരുടെ വീട്ടില്‍ വളരുന്നുണ്ട്.