Asianet News MalayalamAsianet News Malayalam

750 കോടിയുമായി പോകുന്ന വാഹന വ്യൂഹം, കോഴിക്കോട്ട് വെച്ച് സുരക്ഷാ ചുമതലയിൽ വീഴ്ച,അസി. കമ്മീഷണര്‍ക്ക് സസ്പെൻഷൻ

യൂണിയന്‍ബാങ്കിന്‍റെ കോഴിക്കോട് മാങ്കാവിലെ കറന്‍സി ചെസ്റ്റില്‍ നിന്നും ഹൈദരാബാദിലേക്ക് പണവുമായി പോയ ട്രക്കുകളുടെ സുരക്ഷാ ചുമതലയില്‍ എസിപി വീഴ്ചവരുത്തിയെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി. 

kozhikode assistant commissioner suspended for security failure while transporting currency apn
Author
First Published Jan 13, 2024, 6:01 PM IST

കോഴിക്കോട് : 750 കോടി രൂപയുടെ കറന്‍സി കൊണ്ടു പോകുന്ന വാഹവ്യൂഹത്തിന്‍റെ സുരക്ഷാ ചുമതലയില്‍ വീഴ്ച വരുത്തിയതിന് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് സിറ്റി ഡി സി ആര്‍ബിയിലെ അസിസ്റ്റന്‍റ് കമ്മീഷണര്‍, ടി . പി ശ്രീജിത്തിനെയാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി സസ്പെന്‍റ് ചെയ്തത്.

യൂണിയന്‍ ബാങ്കിന്‍റെ കോഴിക്കോട് മാങ്കാവിലെ കറന്‍സി ചെസ്റ്റില്‍ നിന്നും ഹൈദരാബാദിലേക്ക് പണവുമായി പോയ ട്രക്കുകളുടെ സുരക്ഷാ ചുമതലയില്‍ എസിപി വീഴ്ച വരുത്തിയെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി. യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എ സി പി അകമ്പടി പോയത്. ഔദ്യോഗിക പിസ്റ്റള്‍ കൈവശമുണ്ടായിരുന്നില്ലെന്നും ആഭ്യന്തര  അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പണം കൊണ്ടു പോകുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിന്‍റെ സുരക്ഷാ നിര്‍ദേശങ്ങള്‍ എ സി പി ലംഘിച്ചതായും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios